Connect with us

ദേശീയം

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടില്ലെന്ന് കേന്ദ്രം

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടുന്നതു പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ജുലൈ 31ന് മുമ്പ് എല്ലാവരും റിട്ടേണ്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞു.

ജൂലൈ 20 വരെയുള്ള കണക്ക് അനുസരിച്ച് 2.3 കോടി പേര്‍ റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 5.89 കോടി പേരാണ് റിട്ടേണ്‍ നല്‍കിയത്. കഴിഞ്ഞ തവണ റിട്ടേണ്‍ നല്‍കുന്നതിനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു.

തീയതി നീട്ടുമെന്ന ധാരണയിലായിരിക്കാം പലരും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകുന്നതെന്ന് തരുണ്‍ ബജാജ് പറഞ്ഞു. ഈയടുത്ത ദിവസങ്ങളില്‍ റിട്ടേണുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ദിനംപ്രതി 15 ലക്ഷം മുതല്‍ 18 ലക്ഷം വരെ റിട്ടേണുകളാണ് ഫയല്‍ ചെയ്യുന്നത്. ഇത് 25 ലക്ഷം മുതല്‍ 30 ലക്ഷം വരെ ആവുമെന്ന് പ്രതീക്ഷിക്കുന്നതായും റവന്യൂ സെക്രട്ടറി പറഞ്ഞു.

അവസാന നിമിഷം റിട്ടേണ്‍ സമര്‍പ്പിക്കുന്ന നിരവധി പേരുണ്ട്. കഴിഞ്ഞ തവണ പത്തു ശതമാനത്തോളം റിട്ടേണുകളാണ് അവസാന ദിവസം ഫയല്‍ ചെയ്തത്. ഇത്തവണ ഒരു കോടി വരെ റിട്ടേണ്‍ അവസാന നിമിഷം എത്താന്‍ സാധ്യതയുണ്ടെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version