Connect with us

ദേശീയം

കുട്ടികൾക്ക് മാർച്ച് മാസത്തിൽ അടുത്ത അധ്യയന വർഷം വേണ്ട’; കർശന നിർദ്ദേശവുമായി സിബിഎസ്ഇ

Published

on

മാർച്ച് മാസത്തിൽ തന്നെ അടുത്ത അധ്യയന വർഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ. പഠനം മാത്രമല്ല വിദ്യാർത്ഥികളുടെ പാഠേത്യരപ്രവർത്തനങ്ങളും പ്രധാനമാണെന്ന് കാട്ടിയാണ് സിബിഎസ് ഇ സ്കൂൾക്ക് നിർദ്ദേശം നൽകിയത്. ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് സിബിഎസ്ഇ സ്കൂളുകളിൽ അധ്യയനവർഷം തുടങ്ങുന്നത്. എന്നാൽ ഉത്തരേന്ത്യയിലടക്കം കേരളത്തിലുമടക്കം പല സ്കൂളുകളിലും ഏപ്രിൽ ഒന്നിന് മുൻപ് തന്നെ ക്ലാസുകൾ തുടങ്ങുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി കർശന നിർദ്ദേശം നൽകിയത്.

ചില അഫിലിയേറ്റഡ് സ്കൂളുകൾ അവരുടെ അക്കാദമിക് സെഷൻ വളരെ നേരത്തെ തന്നെ ആരംഭിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് നല്ല പ്രവണതയല്ല. ഇത്തരം നടപടികൾ വിദ്യാർത്ഥികളിൽ അധിക സമ്മർദ്ദമുണ്ടാക്കുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകൾക്കാണ് ഈ രീതിയിൽ മാർച്ച് മാസത്തിൽ തന്നെ അടുത്ത അധ്യയനവർഷത്തിലേക്കുള്ള ക്ലാസുകൾ തുടങ്ങുന്നത്. ഇത് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട മറ്റു അവസരങ്ങൾ ഇല്ലാതെയാക്കുന്നു.

പാഠ്യേതര നെൈപുണ്യ വികസനത്തിനുള്ള പരിശീലനങ്ങളെയും ഇത് ബാധിക്കുന്നുവെന്നും അതിനാൽ ബോർഡ് നിർദ്ദേശിക്കുന്ന സമയക്രമത്തിൽ ക്ലാസുകൾ തുടങ്ങണമെന്നുമാണ് നിർദ്ദേശം.പഠനം മാത്രമല്ല വിദ്യാർത്ഥികൾക്ക് ശാരീരിക ഭൗതിക വികാസത്തിനുള്ള ഊന്നൽ നൽകണമെന്ന് ഓർമ്മിപ്പിക്കുക കൂടിയാണ് ഈ നിർദ്ദേശം. പല സ്കൂളുകളും മാർച്ച് മാസത്തിൽ ക്ലാസുകൾ തുടങ്ങുന്നതിനെതിരെ വലിയ പരാതികൾ ഉയർന്നിരുന്നു. പാഠഭാ​ഗങ്ങൾ വേ​ഗത്തിൽ തീർക്കാനാണ് ഈ നടപടിയെന്നാണ് സ്കൂളുകളുടെ വിശദീകരണം. എന്നാൽ ഇത് പാടില്ലെന്ന കർശന നിർദ്ദേശം തന്നെ സിബിഎസ് ഇ നൽകിയിരിക്കുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version