Connect with us

Covid 19

കുട്ടികള്‍ക്ക് ഉടന്‍ കോവിഡ് വാക്‌സിന്‍ വേണ്ട; കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായി റിപ്പോർട്ട്

Published

on

covid vaccine paucity maharashtra suspends vaccination for 18 44 age group

കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ ഉടന്‍ വേണ്ടെന്ന് വിദഗ്ധ സമിതിയംഗം. രാജ്യത്ത് 12 വയസില്‍ താഴെയുള്ള ഒരു കുട്ടി പോലും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല. കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചമാണ്. അതിനാല്‍ ഉടന്‍ തന്നെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന് വാക്‌സിനേഷനുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ. ജയപ്രകാശ് മുളിയില്‍ പറഞ്ഞു.

കോവിഡിനെതിരെ കുട്ടികള്‍ മികച്ച രോഗപ്രതിരോധശേഷിയാണ് പ്രകടിപ്പിക്കുന്നത്. അതിനാല്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ ധൃതിയുടെ ആവശ്യമില്ല. ഇക്കാര്യം സമിതി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായി ജയപ്രകാശ് മുളിയില്‍ പറഞ്ഞു.

കോവിഡ് മൂലം കുട്ടികളുടെ ഇടയില്‍ കാര്യമായി മരണം സംഭവിച്ചിട്ടില്ല. 12 വയസില്‍ താഴെയുള്ള ഒരു കുട്ടി പോലും രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല. കാന്‍സര്‍ പോലുള്ള മറ്റു ഗുരുതര രോഗങ്ങള്‍ കൊണ്ടാണ് മരണം സംഭവിച്ചത്. അതിനാല്‍ കോവിഡ് ബാധിച്ചത് കൊണ്ടാണ് കുട്ടികള്‍ മരിച്ചത് എന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അറിയപ്പെടുന്ന ഡോക്ടറാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ പകര്‍ച്ചവ്യാധി വിഭാഗം വിദഗ്ധനായ ജയപ്രകാശ് മുളിയില്‍. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുടെ ഭാഗത്ത് നിന്ന് വിശദീകരണം ഒന്നും ഉണ്ടായിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version