Connect with us

Covid 19

രാജ്യത്ത് പുതിയ കൊറോണ വൈറസ് വകഭേദം, കൊവിഡ് രോഗികളുടെ വർദ്ധനയ്ക്ക് പിന്നിൽ പുതിയ വകഭേദമെന്ന് സംശയം

Published

on

രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി സ്ഥിരീകരണം. എക്സ് ബി ബി 1.16 എന്ന വകഭേദമാണ് കണ്ടെത്തിയത്. കൊവിഡ് കേസുകളിലെ വർദ്ധനയ്ക്ക് പിന്നിൽ പുതിയ വകഭേദമാണോ എന്ന സംശയം ആരോഗ്യ വിദഗ്ദ്ധർ പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം പുതിയ വകഭേദം ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എയിംസ് മുൻ ഡയറക്ടറും കൊവിഡ് ടാസ്ക്ഫോഴ്‌സ് മേധാവിയുമായിരുന്ന ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.

കർണാടക (30)​,​ മഹാരാഷ്ട്ര (29)​,​ പുതുച്ചേരി (7)​,​ ഡൽഹി (5)​,​ തെലങ്കാന (2)​,​ ഗുജറാത്ത് (1)​,​ ഹിമാചൽ പ്രദേശ് (1)​,​ ഒഡിഷ (1)​ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ജനുവരിയിലാണ് ഇന്ത്യയിൽ എക്സ് ബി ബി 1.16 വകഭേദം ആദ്യമായി റിപ്പോ‌ർട്ട് ചെയ്തത്. ജനുവരിയിൽ രണ്ടു കേസുകളും ഫെബ്രുവരിയിൽ 59 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

മാർച്ചിൽ ഇതുവരെ 15 പേരിൽ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.അതേസമയം 841 പേരാണ് ഇന്നലെ കൊവിഡ് ബാധിതരായി ചികിത്സ തേടിയത്. നാലുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 5389 ആയി വർദ്ധിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version