Connect with us

Covid 19

രാജ്യത്ത് കൊവിഡ് കുറയുന്നു, ഇന്ന് കാൽലക്ഷത്തിൽ താഴെ രോഗികൾ

Covid super spread

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകൾ കാൽ ലക്ഷത്തിൽ താഴെയെത്തി. ഇന്നലെ രോഗബാധിതരായത് 22,270 പേരാണ്. മുൻദിവസത്തേക്കാൾ 14 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഡിസംബർ 31 ന് ശേഷം രേഖപ്പെടുത്തുന്ന കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലത്തേത്. 24 മണിക്കൂറിനിടെ 325 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

5,11,230 പേരെ ഇതുവരെ കൊവിഡിൽ രാജ്യത്തിന് നഷ്ടമായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 60298 രോഗമുക്തരായി. നിലവിൽ 2,53,739 പേരാണ് രാജ്യത്ത് രോഗബാധിതരായി വീടുകളിലും ആശുപത്രികളിലുമായി കഴിയുന്നത്. ഇതുവരെ 4,20,37,536 പേരാണ് ആകെ രോഗമുക്തരായത്. എന്നാൽ അതേ സമയം വാക്സീനേഷനിൽ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തിയത്. വാക്സീനേഷനിൽ ഇന്ത്യ 175.03 കോടി പിന്നിട്ടു.

രോഗികൾ കുറഞ്ഞ സാഹചര്യത്തിൽ കൊവിഡില്‍ ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ തുടരണോ അവസാനിപ്പിക്കണോയെന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. ദൈനംദിനാടിസ്ഥാനത്തില്‍ നിലവിലെ സാഹചര്യം അവലോകനം ചെയത് തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം8 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version