Connect with us

ദേശീയം

രാജ്യത്ത് കോവിഡ് നാലാം തരംഗം ഇല്ല; പ്രദേശിക വ്യാപനം മാത്രമെന്ന് ഐസിഎംആര്‍

Published

on

Covid kerala

രാജ്യത്ത് കോവിഡിന്റെ നാലാം തരംഗം ഇല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ കൗണ്‍സിലിന്റെ ( ഐസിഎംആര്‍) വിലയിരുത്തല്‍. ഇപ്പോള്‍ പ്രതിദിന കോവിഡ് ബാധയിലുണ്ടാകുന്ന വര്‍ധന നാലാംതരംഗമായി കണക്കാക്കാനാവില്ല. രാജ്യത്ത് പൊതുവായി കോവിഡ് വ്യാപനത്തില്‍ വര്‍ധന ഉണ്ടായിട്ടില്ലെന്നും ഐസിഎംആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമീരന്‍ പാണ്ഡെ പറഞ്ഞു.

ചില ജില്ലകളിലോ പ്രദേശങ്ങളിലോ മാത്രമാണ് കോവിഡ് രോഗബാധ ഉയരുന്നത്. പ്രാദേശിക വ്യാപനം മാത്രമാണിത്. ജ്യോഗ്രഫിക്കല്‍ പ്രത്യേകതകളും വൈറസ് ബാധ ഉയരാന്‍ കാരണമായിട്ടുണ്ടാകാം. നിലവിലെ ഡേറ്റകള്‍ പ്രകാരം രാജ്യത്ത് നാലാം തരംഗം ഉള്ളതായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാലാം തരംഗം ഇല്ലെന്നതിന് അനുബന്ധമായി നാലു കാരണങ്ങളും സമീരന്‍ പാണ്ഡെ വ്യക്തമാക്കി. പരിശോധന കുറയുന്നതാണ് പ്രാദേശിക തലത്തില്‍ കോവിഡ് ബാധയില്‍ വര്‍ധന കാണിക്കുന്നത്. ഏതെങ്കിലും ജില്ലകള്‍ എന്നതല്ലാതെ, സംസ്ഥാനങ്ങളില്‍ മൊത്തമായി രോഗബാധ ഉയരുന്നില്ല. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നില്ല.

കോവിഡിന്റെ പുതിയ വകദേദങ്ങളൊന്നും രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സമീരണ്‍ പാണ്ഡെ ചൂണ്ടിക്കാട്ടുന്നു. അതേസമയം മറ്റുലോകരാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയും, പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുകയാണ്. ചൈനയില്‍ നിരവധി പ്രവിശ്യകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം11 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം12 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം13 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം14 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം15 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം16 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം17 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version