Connect with us

ദേശീയം

പ്രധാനമന്ത്രിയ്‌ക്ക് വാക്‌സിന്‍ നല്‍കിയത് ജീവിതത്തിലെ വലിയ നിമിഷമെന്ന് നിഷ ശര്‍മ്മ

WhatsApp Image 2021 04 08 at 11.58.32 AM

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് അദ്ദേഹം കുത്തിവയ്‌പ്പെടുത്തത്. ആദ്യ ഘട്ട വാക്‌സിന്‍ സ്വീകരിച്ച്‌ 37 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി രണ്ടാം ഡോസ് കുത്തിവയ്‌പ്പെടുത്തത്. പഞ്ചാബില്‍ നിന്നുള‌ള നഴ്‌സ് നിഷ ശര്‍മ്മയാണ് പ്രധാനമന്ത്രിക്ക് വാക്‌സിന്‍ കുത്തിവച്ചത്.

ആദ്യ ഡോസ് കുത്തിവച്ച നഴ്‌സ് പുതുച്ചേരി സ്വദേശിനി പി.നിവേദയും ഒപ്പമുണ്ടായിരുന്നു.’പ്രധാനമന്ത്രിയ്‌ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കാനായി. അദ്ദേഹം ഞങ്ങളോട് സൗഹൃദത്തോടെ സംസാരിച്ചു.അദ്ദേഹത്തോടൊപ്പം ചിത്രങ്ങളെടുക്കാനുമായി. മറക്കാനാവാത്ത അനുഭവമാണിത്.’ കുത്തിവയ്‌പ്പ് നല്‍കിയ നിഷ ശര്‍മ്മ പറഞ്ഞു.

‘ഞാനാണ് പ്രധാനമന്ത്രിക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. ഇന്ന് അദ്ദേഹത്തെ വീണ്ടും കാണാനും രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കാനും സാധിച്ചു. വലിയ സന്തോഷമായി.’ നിഷയ്‌ക്കൊപ്പമുണ്ടായിരുന്ന നഴ്‌സ് പി.നിവേദ പറഞ്ഞു.നേരത്തെ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിവരം ട്വി‌റ്ററിലൂടെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. ‘എയിംസില്‍ നിന്നും രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കൊവിഡ് വൈറസിനെ തുരത്താനുള‌ള പല വഴികളിലൊന്നാണ് വാക്‌സിനേഷന്‍.

യോഗ്യരാണെങ്കില്‍ നിങ്ങളും വൈകാതെ വാക്‌സിന്‍ കുത്തിവയ്‌പ്പെടുക്കുക എന്നാണ് പ്രധാനമന്ത്രി കുറിച്ചത്. മാര്‍ച്ച്‌ ഒന്നിനായിരുന്നു പ്രധാനമന്ത്രി ഒന്നാം ഡോസ് കൊവാക്‌സിന്‍ സ്വീകരിച്ചത്. പി.നിവേദാണ് കുത്തിവയ്‌പ്പ് നടത്തിയത്. മലയാളി നഴ്‌സായ തൊടുപുഴ സ്വദേശിനി റോസമ്മ അന്ന് നിവേദയെ അനുഗമിച്ചിരുന്നു.​

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം5 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം5 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം24 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version