Connect with us

കേരളം

നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

Published

on

Untitled design 2023 09 13T074744.427

നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെ വി ആർ ഡി എൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ ഇവരുടെ സാംപിളുകൾ പുണെയിലേക്ക് അയക്കില്ല. നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരുടെ സാംപിളുകളാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ചത്.

നിപ സ്ഥീരീകരിച്ച സാഹചര്യത്തില്‍ മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് ജില്ലയിൽ എത്തും. പൂണെ വൈറോളജി ഇന്സ്റ്റിട്യൂറ്റിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംഅറിൽ നിന്നുള്ള സംഘവും കോഴിക്കോട് എത്തും. പകർച്ചവ്യാധി പ്രതിരോധ വിദഗ്ദ്ധരടങ്ങുന്നതാണ് കോഴിക്കോട് എത്തുന്ന മൂന്നാമത്തെ സംഘം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ഇവർ യോജിച്ച് പ്രവർത്തിക്കും.

Also Read:  നിപ ആശങ്ക തിരുവനന്തപുരത്തും; ഡെന്റല്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍

അതിനിടെ കോഴിക്കോട് ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്. ആയഞ്ചേരി പഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര പഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ പഞ്ചായത്തിലെ 1,2,20 വാർഡുകൾ, കുറ്റ്യാടി പഞ്ചായത്തിലെ 3,4,5,6,7,8,9,10 വാർഡുകൾ, കായക്കൊടി പഞ്ചായത്തിലെ 5,6,7,8,9 വാർഡുകൾ, വില്യാപ്പള്ളി പഞ്ചായത്തിലെ 6,7 വാർഡുകൾ, കാവിലുംപാറ പഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകളുമാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്.

Also Read:  നിപ കണ്ടെയ്ൻമെന്റ് സോണിൽ മാസ്‌ക് നിർബന്ധം; ആവശ്യ സാധന വിൽപ്പന കേന്ദ്രങ്ങൾക്ക് മാത്രം പ്രവർത്തനാനുമതി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240718 162102.jpg 20240718 162102.jpg
കേരളം13 mins ago

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും; കര്‍ശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

cleaning amayizhanjan canal.jpg cleaning amayizhanjan canal.jpg
കേരളം2 hours ago

റെയിൽവേയുടെ ഭാഗം റെയിൽവേ തന്നെ വൃത്തിയാക്കും; ആമയിഴഞ്ചാൻ തോട് ശുചീകരണത്തിന് സ്ഥിരം സമിതി

port to bsnl port to bsnl
കേരളം4 hours ago

BSNL ലേക്ക് തകൃതിയായി പോർട്ടിം​ഗ്; ഒരാഴ്ചയ്‌ക്കിടെ വരിക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്

trv airport.jpeg trv airport.jpeg
കേരളം7 hours ago

റെക്കോർഡ് നേട്ടവുമായി തിരുവനന്തപുരം വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്

1721271602075.jpg 1721271602075.jpg
കേരളം8 hours ago

പടക്ക വില്‍പനശാലയിലെ അപകടം; പരിക്കേറ്റ ഉടമസ്ഥൻ മരിച്ചു

dr valyathan.jpg dr valyathan.jpg
കേരളം9 hours ago

ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു

oommen chandy 1st anni.jpeg oommen chandy 1st anni.jpeg
കേരളം9 hours ago

കേരളത്തിന്റെ പ്രിയൻ; ഉമ്മൻചാണ്ടിയുടെ വേർപാടിന്‌ ഇന്ന്‌ ഒരാണ്ട്‌

yogam 1 768x403.jpg yogam 1 768x403.jpg
കേരളം1 day ago

മരണപ്പെട്ട ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം

bsnl1707.jpeg bsnl1707.jpeg
കേരളം1 day ago

4ജി വിന്യാസം വേഗത്തിലാക്കി ബി.എസ്.എൻ.എൽ

explosion tvm.jpg explosion tvm.jpg
കേരളം1 day ago

തിരുവനന്തപുരത്ത് പടക്കശാലയ്ക്ക് തീപിടിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

വിനോദം

പ്രവാസി വാർത്തകൾ