കേരളം
ഏപ്രില്‍ 21 മുതല്‍ ഇടുക്കിയിലെ ചെക്ക് പോസ്റ്റുകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഏപ്രില്‍ 21 മുതല്‍ രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് അന്തര്‍ സംസ്ഥാന യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങളുടെ ഭാഗമായാണ് ജില്ലയിലെ എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും രാത്രി യാത്രയ്ക്ക് ജില്ലാകലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
നാളെ മുതൽ അതിർത്തി കടക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി. കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, മറയൂർ എന്നീ 4 ചെക്ക് പോസ്റ്റുകളാണ് ഇടുക്കിയിൽ ഉള്ളത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.