Connect with us

ദേശീയം

ട്രെയിൻ യാത്ര എളുപ്പമാക്കാൻ കടുത്ത നിയന്ത്രണങ്ങളുമായി ഇന്ത്യൻ റെയിവെ

Published

on

TRAIN

ട്രെയിൻ യാത്ര എളുപ്പമാക്കാൻ കടുത്ത നിയന്ത്രണങ്ങളുമായി ഇന്ത്യൻ റെയിവെ. രാത്രി 10 മുതൽ രാവിലെ ആറ് മണി വരെ യാത്രക്കാ‍ർ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതും ഉറക്കെ ഫോണിൽ സംസാരിക്കുന്നതും നിരോധിച്ചു. സമാനമായ പ്രശ്നങ്ങൾ നിരന്തരമായി പരാതിയായി ലഭിക്കുന്ന സാഹചര്യത്തിലാണ് റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം.

യാത്രികരെ രാത്രി വൈകിയും കൂട്ടമായി സംസാരിച്ചിരിക്കാൻ അനുവദിക്കില്ല. 10 മണിക്ക് ശേഷം ലൈറ്റുകളെല്ലാം ഓഫ് ചെയ്യും. മാത്രമല്ല‌, രാത്രി 10 മുതൽ രാവിലെ ആറ് മണിവരെ കംപാ‍ർട്ട്മെന്റിലെ പ്ല​ഗ് പോയിന്റുകളും പ്രവ‍ർത്തിക്കില്ല. നിയമങ്ങൾ പാലിക്കാത്ത യാത്രക്കാരെ റെയിൽവേ നിയമ വ്യവസ്ഥകൾ അനുസരിച്ച് കർശനമായി നേരിടും.

ഏതെങ്കിലും യാത്രികർക്ക് ബുദ്ധിമുട്ട് നേരിട്ടാൽ ട്രെയിനിലെ ജീവനക്കാർക്കായിരിക്കും ഉത്തരവാദിത്വം. യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാൻ ആ‍ർപിഎഫ്, ടിക്കറ്റ് ചെക്കേഴ്സ്, കോച്ച് അറ്റന്റൻസ്, കാറ്ററിം​ഗ് അടക്കമുള്ള ട്രെയിലെ ജീവനക്കാർ ശ്രദ്ധിക്കണം. യാത്രക്കാർ ഇയ‍ർ ഫോണില്ലാതെ പാട്ട് കേൾക്കുന്നതും ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നതും ഒഴിവാക്കാൻ റെയിൽവെ ജീവനക്കാർ യാത്രക്കാരെ ബോധവൽക്കരിക്കുമെന്നും ഇത് സംബന്ധിച്ച് പുറത്തുവന്ന റിപ്പോ‍ർട്ടിൽ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version