Connect with us

ദേശീയം

കോവിഡിനെതിരെ പുതിയ വാക്‌സിന്‍ കൂടി കണ്ടുപിടിച്ച്‌ രാജ്യം; കുട്ടികളില്‍ ഉടന്‍ വിതരണം നടത്തുമെന്ന് കേന്ദ്രം

1604628857 1827984042 COVIDVACCINE

ഇന്ത്യന്‍ മരുന്നുനിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡില ഫാര്‍മസ്യൂട്ടിക്കല്‍ ഒരു പുതിയ വാക്സിന്‍ വികസിപ്പിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. 12 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ വാക്സിന്‍ ഉടന്‍ വിതരണം ചെയ്ത് തുടങ്ങുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ആര്‍ക്കും വാക്സിന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ലെന്നും കേന്ദ്രം ഉറപ്പുനല്‍കി.

വാക്സിന്‍ നല്‍കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വന്നേക്കാവുന്ന തടസ്സങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് കോവിന്‍പോര്‍ട്ടല്‍ രൂപകല്പന ചെയ്തിട്ടുള്ളതെന്നും കേന്ദ്രം അറിയിച്ചു.എന്നാല്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 31 കോടി വാക്സിന്‍ ഡോസുകളെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഇതില്‍ 1.73 ഡോസുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വിതരണം ചെയ്തതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. 2.66 കോടി ഡോസുകള്‍ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കി. 45നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 9.93 കോടി ഡോസുകളും 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് 8.96 കോടി ഡോസുകളും നല്‍കി.

18 മുതല്‍ 44 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് 7.84 കോടി ഡോസ് വാക്സിനുകള്‍ നല്‍കി. 45 വയസ്സിന് മുകളില്‍ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിലെ 44.2 ശതമാനം പേരും 18 മുതല്‍ 44 വയസ്സുവരെ പ്രായമുള്ള വിഭാഗത്തിലെ 13 ശതമാനം പേരും ഇതിനോടകം ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം8 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം8 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം10 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം10 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version