Connect with us

ദേശീയം

യൂടൂബില്‍ പരസ്യങ്ങള്‍ക്കുൾപ്പെടെ നിയന്ത്രണങ്ങൾ വരുന്നു

Published

on

youtube
പ്രതീകാത്മക ചിത്രം

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ യൂടൂബില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. പരസ്യങ്ങള്‍ക്കുൾപ്പെടെയാണ് നിയന്ത്രണം വരുന്നത്. ‌സൈറ്റിന്റെ ഹോംപേജിന്റെ മുകളിലുള്ള മാസ്റ്റ്ഹെഡ് സ്ഥലത്ത് രാഷ്ട്രീയ, തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ യൂട്യൂബ് ഇനി അനുവദിക്കില്ല. മദ്യം, ചൂതാട്ടം, കുറിപ്പടി മരുന്നുകള്‍ എന്നിവയ്ക്കുള്ള പരസ്യങ്ങ‌ളും അനുവദിക്കില്ലെന്നും കമ്പനി ഔദ്യോ​ഗികമായി തിങ്കളാഴ്ച അറിയിച്ചു. പരസ്യദാതാക്കള്‍ക്ക് അയച്ച ഇമെയിലില്‍, മുഴുവന്‍ മാസ്റ്റ്ഹെഡ് പരസ്യങ്ങളും ഒഴിവാക്കുകയാണെന്നാണ് യൂട്യൂബ് പറയുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോ‍ര്‍ട്ട് ചെയ്യുന്നത്.

2020 ലെ തിരഞ്ഞെടുപ്പ് ദിനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹോംപേജ് റിസ്സ‍ര്‍വ്വ് ചെയ്ത് പ്രചാരണം കൊഴുപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മുതൽ ഇതുമായി ബന്ധപ്പെട്ട് യൂട്യൂബ് നീക്കം നടത്തിയിരുന്നു. യൂട്യൂബിലെ പ്രചാരണത്തില്‍ ആധിപത്യം സ്ഥാപിക്കാനായി നിരവധി പ്രവ‍ര്‍ത്തനങ്ങളും അദ്ദേഹം ആവിഷ്കരിച്ചിരുന്നു. വളരെ പ്രധാനം അ‍‍ര്‍ഹിക്കുന്ന നിലപാടുകളിലൊന്നാണ് യൂട്യൂബിന്റേതെന്നാണ് വിഷയത്തില്‍ ​ഗൂ​ഗിള്‍ പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടയിലും ​ഗൂ​ഗിളും പരസ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വന്നിരുന്നു. അധികം താമസിക്കാതെ സാമൂഹിക മാധ്യമങ്ങളിലെല്ലാം ഇത് നടപ്പാക്കാനാണ് സാധ്യത.

അതോടൊപ്പം തന്നെ യൂട്യൂബര്‍മാര്‍ക്ക് നികുതി ഈടാക്കും എന്നാണ് സൂചന. ഇത് സംബന്ധിച്ച് ഗൂഗിൾ ഉടമസ്ഥതയിലുള്ള കമ്പനി യൂട്യൂബര്‍മാര്‍ക്ക് മെയിൽ അയച്ചിട്ടുണ്ട്. യുഎസിന് പുറത്തുള്ള എല്ലാ രാജ്യങ്ങളിലെയും യൂട്യൂബര്‍മാര്‍ക്ക് നികുതി ബാധകമായേക്കും, ഇന്ത്യയിലും യൂട്യൂബര്‍മാര്‍ നികുതി നൽകേണ്ടി വരും. നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും നികുതി നിര്‍ത്തലാക്കാനും ഒക്കെ യൂട്യൂബിൻെറ മാതൃ കമ്പനിയായ ഗൂഗിളിന് അധികാരമുണ്ടായിരിക്കും എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

നികുതി വിവരങ്ങൾ അവരുടെ ആഡ്സെൻസ് അക്കൗണ്ടിൽ മെയ് 31 നകം ലഭ്യമാക്കണമെന്ന് ആണ് നിര്‍ദേശം. കൃത്യ സമയത്തിനുള്ളിൽ വിവരങ്ങൾ നൽകാൻ കഴിഞ്ഞില്ലെങ്കിൽ, ലോകമെമ്പാടുമുള്ള യൂട്യൂബര്‍മാരുടെ മൊത്തം വരുമാനത്തിൻെറ 24 ശതമാനം വരെ കുറയ് ക്കേണ്ടിവരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട് . അതുപോലെ വിവിധ രാജ്യങ്ങളിൽ വിവിധ നികുതി നിരക്കായിരിക്കും ഈടാക്കുക. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ 30 ശതമാനത്തോളം ആയി നികുതി ഉയര്‍ന്നേക്കാം എന്ന് സൂചനയുണ്ട്. എന്തായാലും ഇത്രയധികം നികുതി ചുമത്തുന്നതിനെതിരെ പ്രതിഷേധവുമായി യൂട്യൂബര്‍മാരും എത്തിയിട്ടുണ്ട്

യൂട്യബിൽ നിന്ന് കോടികൾ കൊയ്യുന്നത് ഇപ്പോൾ സാധാരണക്കാരാണ്. വീഡിയോകളിലൂടെ ആളുകളെ പിടിച്ചിരുത്താൻ ആകുമെങ്കിൽ സാധ്യതകളുടെ വലിയ ലോകമാണ് യൂട്യൂബ് നൽകുന്നത്. വരുമാനത്തിനായി പിന്നെ മറ്റു ജോലിയെ ഒന്നും ആശ്രയിക്കേണ്ടി വരില്ല എന്നതു തന്നെയാണ്, ഓരോ ദിവസവും നിരവധി യൂട്യൂബ് ചാനലുകൾ പുതിയതായി ആരംഭിയ്ക്കപ്പെടുന്നതിന്റെ പ്രധാന കാരണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം22 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം22 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version