Connect with us

ദേശീയം

രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ 12 ആയി; മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

രാജ്യത്ത് ഒമൈക്രോൺ ആശങ്ക വർധിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്ക് കൂടി കോവിഡിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. മൂന്ന് പേര്‍ നൈജീരിയയില്‍ നിന്നും ഒരാള്‍ ഫിന്‍ലന്‍ഡില്‍ നിന്നുമാണ് എത്തിയത്. ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 12 ആയി. നേരത്തെ മഹാരാഷ്ട്രയില്‍ ഒരാള്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.

മണിക്കൂറുകള്‍ക്ക് മുന്‍പ് ഡല്‍ഹിയിലും ഒരാള്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ടാന്‍സാനിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ആള്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം, ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒന്നുവീതം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബൈ വഴി എത്തിയ ആള്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ ജാംനഗറിലേക്ക് മടങ്ങിയ ആളിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കര്‍ണാടകയിലാണ് രാജ്യത്ത് ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. രണ്ടുപേരിലാണ് രോഗബാധ കണ്ടെത്തിയത്. വിദേശത്തുനിന്നെത്തിയ ഒരാളിലും ബംഗളൂരുവിലെ ഡോക്ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശി പിന്നീട് രാജ്യത്തുനിന്നു മടങ്ങുകയും ചെയ്തു. ബംഗളൂരുവിലെ ഡോക്ടര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം30 mins ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം9 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം9 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം11 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം11 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version