Connect with us

ദേശീയം

പുതിയ ഐടി നിയമം: വിവരങ്ങൾ നൽകി സമൂഹമാധ്യമ കമ്പനികൾ

Published

on

whatsapp

രാജ്യത്തെ പുതിയ ഐടി നിയമപ്രകാരം ആവശ്യമായ വിവരങ്ങൾ നൽകി ട്വിറ്റർ ഒഴികെയുള്ള സമൂഹമാധ്യമ സ്ഥാപനങ്ങൾ. ഫെയ്സ്ബുക്, ഗൂഗിൾ, ലിങ്ക്ഡ്ഇൻ, വാട്‌സാപ്, കൂ, ഷെയർചാറ്റ്, ടെലിഗ്രാം തുടങ്ങിയവ വിവരങ്ങൾ പങ്കിട്ടെന്നു സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ചീഫ് കംപ്ലയ്ൻസ് ഓഫിസർ, നോഡൽ കോൺടാക്റ്റ് വ്യക്തി, പരാതി ഉദ്യോഗസ്ഥൻ എന്നിവരുടെ പേരുകൾ ഉൾപ്പെടെയുള്ള വിവരങ്ങളാണു കമ്പനികൾ കൈമാറിയത്. ട്വിറ്റർ ഇപ്പോഴും നിയമങ്ങൾ പാലിക്കുന്നില്ലെന്നും ചീഫ് കംപ്ലയ്ൻസ് ഓഫിസറുടെ വിവരങ്ങൾ കമ്പനി ഐടി മന്ത്രാലയത്തിന് അയച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ കംപ്ലയ്ൻസ് ഓഫിസറെ നിയമിക്കുക, പരാതി പരിഹാര സംവിധാനം രൂപീകരിക്കുക, നിയമപരമായ ഉത്തരവ് വന്ന് 36 മണിക്കൂറിനുള്ളിൽ ഉള്ളടക്കം എടുത്തുമാറ്റുക എന്നിവ നിർബന്ധമാക്കുന്ന പുതിയ നിയമങ്ങൾ ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം ബുധനാഴ്ച നടപ്പാക്കിയിരുന്നു. ഉദ്യോഗസ്ഥരും ജീവനക്കാരും ഇന്ത്യൻ പൗരന്മാർ ആയിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ജാക്ക് ഡോർസിയുടെ ഉടമസ്ഥതയിലുള്ള മൈക്രോബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്റർ, പുതിയ ഐടി നിയമങ്ങൾ മാത്രമല്ല ഉള്ളടക്ക നിയന്ത്രണം സംബന്ധിച്ചും ഇന്ത്യയിൽ വിവാദത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തോ‌ടു നിബന്ധനകൾ നിർദേശിക്കുന്നതിനു പകരം രാജ്യത്തെ നിയമങ്ങൾ പാലിക്കണമെന്ന കർശന നിലപാട് കഴിഞ്ഞദിവസം ട്വിറ്ററിനെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.

പുതിയ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് എതിരാണെന്നും നിലപാടെടുത്ത ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ് കേന്ദ്ര സർക്കാരിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം16 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം20 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version