Connect with us

ദേശീയം

രാജ്യത്ത് പുതിയ സൈബര്‍ സുരക്ഷാ നയം അടുത്ത മാസം ഭേഭഗതി ചെയ്യും

Published

on

cyber security 1

രാജ്യത്ത് സൈബര്‍ സുരക്ഷാ നയം അടുത്ത മാസം ഭേഭഗതി ചെയ്യും. വ്യാജവിലാസം ഉപയോഗിച്ചുള്ള തട്ടിപ്പുതടയുന്നതിനും ഓണ്‍ലൈന്‍ സാമ്പത്തികതട്ടിപ്പു തടയുന്നതിനും ഉതകുന്ന വ്യവസ്ഥകളോടെയാണ് പുതിയ നയം നിലവില്‍ വരിക.

നിലവിലുള്ള സൈബര്‍ സുരക്ഷാ നിയമങ്ങള്‍ ശക്തിപ്പെടുത്താനുള്ള വ്യവസ്ഥകളായിരിക്കും പുതിയ നയത്തില്‍ മുന്നോട്ടുവെക്കുക. 2013-ലെ സൈബര്‍ നയത്തിന്റെ പരിഷ്‌കരിച്ച രൂപമാണ് കഴിഞ്ഞ ഒരു വര്‍ഷമായി അണിയറയിലുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു നിയമത്തിന്റെ അഭാവം ഇന്ത്യയ്ക്കുണ്ട്. മാര്‍ഗരേഖയുടെ രൂപത്തിലുള്ളതാണ് 2013-ലെ മാര്‍ഗരേഖ. സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്താണെന്നും എന്തല്ലെന്നും നിര്‍വചിക്കുന്നതായിരുന്നില്ല അത്. ഈ ന്യൂനതകള്‍ എല്ലം സമഗ്രമായി പരിഹരിക്കുന്നതാകും പുതിയ നയം.

നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോ-ഓര്‍ഡിനേറ്റേഴ്‌സ് ഓഫീസാണ് പുതിയ നയം തയ്യാറാക്കാനുള്ള നോഡല്‍ ഏജന്‍സി. നിയമ മന്ത്രാലയം കഴിഞ്ഞ ദിവസം ചില ഭേദഗതികളോടെ ഇവ അംഗീകരിച്ചു. ഇതോടെ നയം ഓര്‍ഡിനന്‍സായി വിജ്ഞാപനം ചെയ്യാനുള്ള തയ്യാറെടുപ്പാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നടത്തുന്നത്.

നയം വിജ്ഞാപനം ചെയ്യുന്നതിന് മുന്നോടിയായി ടെലികോം കമ്പനികളോട് അവരുടെ നെറ്റ്വര്‍ക്ക് സിസ്റ്റം ‘ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഡിറ്റിന്’ വിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിദേശ ടാര്‍ഗറ്റുകളുടെ ആഗോള ഡാറ്റാബേസിലേയ്ക്ക് വിവര ചോര്‍ച്ച നടത്തുന്ന പഴുതുകള്‍ ഉണ്ടെങ്കില്‍ പുതിയ നയം വരും മുന്‍പേ അടയ്ക്കുകയാണ് ലക്ഷ്യം.

നയത്തിന് അന്തിമരൂപം നല്‍കാനായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. മന്ത്രാലയവുമായി ചര്‍ച്ച നടന്നുവരികയാണ് ഇപ്പോള്‍. ഡിസംബറോടെ നയം പ്രഖ്യാപിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം19 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം20 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം24 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version