ആരോഗ്യം
പേശിവേദനയും,വയറിളക്കവും കൊറോണ ലക്ഷണങ്ങള്‍; വെളിപ്പെടുത്തലുമായി ഐസിഎംആര്‍
വയറിളക്കവും പേശീവേദനയും കൊവിഡ് വൈറസ് ലക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തിയതായി ഐസിഎംആര്‍ വ്യക്തമാക്കി. രുചിയും മണവും നഷ്ടപ്പെടുന്ന അവസ്ഥയെ നേരത്തെ തന്നെ കൊവിഡ് ലക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ആകെ 10 ലക്ഷണങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുള്ള പട്ടികയില്‍ പെടുന്നത്. പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, മൂക്കടപ്പ്, ക്ഷീണം, ശ്വാസതടസം, എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. മേല്‍പ്പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ കൊവിഡ് വൈറസ് ബാധയുള്ള ഒരു വ്യക്തിയില്‍ കാണണമെന്നില്ലെന്നും ഇതിലേതെങ്കിലും ഒരു ലക്ഷണം കാണിച്ചാല്‍ തന്നെ പരിശോധന ഉറപ്പുവരുത്തണമെന്നുമാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ലക്ഷണങ്ങള്‍ പ്രകടമാക്കാതെ രോഗം ബാധിക്കപ്പെടുന്നവരുടെ എണ്ണവും കുറവല്ല