Uncategorized
നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു
നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യു.ജി) ഫലം എന്‍.ടി.എ പ്രസിദ്ധീകരിച്ചു. ntaneet.nic.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഫലം പരിശോധിക്കാം.
ഫലപ്രഖ്യാപനത്തോടൊപ്പം അന്തിമ ഉത്തരസൂചികയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 13-നും ഒക്ടോബര്‍ 14-നുമാണ് പരീക്ഷ നടത്തിയത്.
രാജ്യത്തെ 85 ശതമാനം മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്. നീറ്റ് ഫലത്തോടൊപ്പം മെഡിക്കല്‍ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എന്‍.ടി.എ പ്രസിദ്ധീകരിച്ചേക്കും.
15.97 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഇതില്‍ 85 ശതമാനത്തിലേറെപ്പേര്‍ പരീക്ഷ എഴുതിയതായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചിരുന്നു.