Connect with us

ദേശീയം

നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും; നിര്‍ണായക റിപ്പോര്‍ട്ട് ഇന്ന്

NEET Exam.jpg.image .845.440

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റും എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയ്‌നിന്റെ അവസാന ഘട്ട പരീക്ഷകളും നടത്തുന്നത് സംബന്ധിച്ച് ദേശീയ ടെസ്റ്റിങ് ഏജന്‍സി ഇന്ന് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയേക്കും. നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് നീട്ടുവാനും ജെഇഇ മെയ്‌നിന്റെ അവസാനഘട്ട പരീക്ഷകള്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്തുവാനും സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് പ്രവേശനപരീക്ഷകള്‍ നടത്തുന്നത് അനിശ്ചിതത്വത്തിലായത്. ബോര്‍ഡ് പരീക്ഷകള്‍ വേണ്ടെന്ന് വച്ച പശ്ചാത്തലത്തില്‍ ഉന്നതപഠനത്തിന് പ്രവേശനപരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് അനിവാര്യമായിരിക്കുകയാണ്. കോളജ് പ്രവേശനത്തിന് പ്രവേശനപരീക്ഷകളിലാണ് വിദ്യാര്‍ഥികള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്.

നീറ്റ് പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.ഇത് സെപ്റ്റംബറിലേക്ക് നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ഇതുവരെ അപേക്ഷിക്കുന്നതിനുള്ള നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. ജെഇഇ മെയ്ന്‍ പോലെ വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടത്തുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ജെഇഇ മെയ്‌നിന്റെ അവസാന രണ്ടു ഘട്ട പരീക്ഷകളാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ചത്. ഇത് ജൂലൈ, ഓഗസ്റ്റ് മാസത്തിലായി നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 25 ദിവസത്തെ ഇടവേളയില്‍ പരീക്ഷ നടത്താനാകുമോ എന്നാണ് സർക്കാർ പരിശോധിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version