കേരളം
കഴക്കൂട്ടത്ത് സംഘർഷം, ശോഭാ സുരേന്ദ്രൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു
![WhatsApp Image 2021 04 06 at 1.09.58 PM](https://citizenkerala.com/wp-content/uploads/2021/04/WhatsApp-Image-2021-04-06-at-1.09.58-PM.jpeg)
![WhatsApp Image 2021 04 06 at 1.09.58 PM](https://citizenkerala.com/wp-content/uploads/2021/04/WhatsApp-Image-2021-04-06-at-1.09.58-PM.jpeg)
കഴക്കൂട്ടം കാട്ടായിക്കോണത്ത് സംഘർഷം. ബിജെപി ബൂത്ത് ഏജന്റുമാരെ ആക്രമിച്ചെന്ന് പരാതി. സംഭവത്തിന് പിന്നാലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പരിക്കേറ്റ നാല് പേരും സ്ഥലത്ത് പ്രതിഷേധിച്ചു.
ഇക്കാര്യത്തിൽ ഒരു നടപടിയില്ലാതെ ആശുപത്രിയിലേക്ക് ഇല്ല എന്ന് ഇവർ പറയുന്നു.നേരത്തെ അഞ്ച് പരാതികൾ നൽകിയിട്ടുണ്ടെന്നും തങ്ങൾക്ക് റോഡിലിറങ്ങി നടക്കാൻ പറ്റുന്നില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഫ്ലക്സ് ബോർഡുകൾ വെക്കാനുള്ള സ്ഥലം പോലും നൽകുന്നില്ലെന്നും.
പ്രദേശത്തുള്ള ക്രിമിനലുകളെ സംരക്ഷിക്കുന്നത് കടകംപള്ളിക്ക് വേണ്ടി ഇവിടത്തെ പൊലീസിലെ ഒരു വിഭാഗമാണെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. അടിയന്തരമായി ഇതിനൊരു നടപടി വേണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.