Connect with us

ദേശീയം

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രം; 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു

film

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍ത മലയാള ചിത്രം ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‍കാരം കങ്കണ റണൗത്തിനാണ്. മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‍കാരം. അതേസമയം മികച്ച നടനുള്ള പുരസ്‍കാരം രണ്ടുപേര്‍ക്കാണ്. തമിഴ് ചിത്രം ‘അസുരനി’ലെ പ്രകടനത്തിന് ധനുഷും ഭോസ്‍ലെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മനോജ് വാജ്‍പെയിയും മികച്ച നടനുള്ള പുരസ്‍കാരം പങ്കിട്ടു. മലയാള ചിത്രം ഹെലന്‍ ഒരുക്കിയ മാത്തുക്കുട്ടി സേവ്യര്‍ ആണ് മികച്ച നവാഗത സംവിധായകന്‍. വിജയ് സേതുപതിയാണ് മികച്ച സഹനടൻ.

പുരസ്ക്കാരങ്ങൾ ഇങ്ങനെ ചലച്ചിത്ര സൗഹൃദ സംസ്ഥാനം- സിക്കിം രചനാവിഭാഗം ചലച്ചിത്ര ഗ്രന്ഥം- എ ഗാന്ധിയന്‍ അഫയര്‍: ഇന്ത്യാസ് ക്യൂരിയസ് പോര്‍ട്രയല്‍ ഓഫ് ലവ് ഇനി സിനിമ- സഞ്ജയ് സൂരി നിരൂപണം- സോഹിനി ചതോപാധ്യായ് കഥേതര വിഭാഗം (നോണ്‍ ഫീച്ചര്‍) വോയ്സ് ഓവര്‍- സര്‍ ഡേവിഡ് ആറ്റന്‍ബറോ (വൈല്‍ഡ് കര്‍ണാടക) സംഗീത സംവിധാനം- ബിഷഖ്ജ്യോതി (ക്രാന്തി ദര്‍ശി ഗുരുജി/എഹെഡ് ഓഫ് ടൈംസ്) എഡിറ്റിംഗ്- അര്‍ജുന്‍ ഗൗരിസരിയ (ഷട്ട് അപ്പ് സോന) ഓഡിയോഗ്രഫി- ആല്‍വിന്‍ റെഗോ, സഞ്ജയ് മൗര്യ (രാധ) ഓണ്‍ ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്- സപ്തര്‍ഷി സര്‍ക്കാര്‍ (രഹസ്) ഛായാഗ്രഹണം- സവിത സിംഗ് (സോന്‍സി) സംവിധാനം- സുധാന്‍ഷു സരിയ (നോക്ക് നോക്ക് നോക്ക്)

കുടുംബമൂല്യത്തെക്കുറിച്ചുള്ള ചിത്രം- ഒരു പാതിരാ സ്വപ്നം പോലെ (സംവിധാനം: ശരണ്‍ വേണുഗോപാല്‍) ഷോര്‍ട്ട് ഫിക്ഷന്‍- കസ്റ്റഡി (സംവിധാനം: അംബിക പണ്ഡിറ്റ്) സ്പെഷ്യല്‍ ജൂറി അവാര്‍ഡ്- സ്മോള്‍ സ്കെയില്‍ സൊസൈറ്റീസ് (സംവിധാനം: വിപിന്‍ വിജയ്) അനിമേഷന്‍ ചിത്രം- രാധ (സംവിധാനം: ബിമല്‍ പൊഡ്ഡാര്‍) അന്വേഷണാത്മക ചിത്രം- ജക്കല്‍ (മറാത്തി), സംവിധാനം: വിവേക് വാഗ് എക്സ്പ്ലൊറേഷന്‍ ചിത്രം- വൈല്‍ഡ് കര്‍ണാടക വിദ്യാഭ്യാസ ചിത്രം- ആപ്പിള്‍സ് ആന്‍ഡ് ഓറഞ്ചസ് സാമൂഹികപ്രസക്തിയുള്ള ചിത്രം- ഹോലി റൈറ്റ്സ്, ലാഡ്‍ലി പരിസ്ഥിതി ചിത്രം- ദി സ്റ്റോര്‍ക് സേവ്യേഴ്സ് പ്രൊമോഷണല്‍ ചിത്രം- ദി ഷവര്‍ കലാ, സാംസ്കാരിക ചിത്രം- ശ്രിക്ഷേത്ര രു സഹിജാത (ഒഡിയ ചിത്രം)

ഫീച്ചര്‍ വിഭാഗം പ്രത്യേക പരാമര്‍ശം- മലയാളചിത്രം ബിരിയാണി (സംവിധാനം സജിന്‍ ബാബു) മികച്ച പണിയ ചിത്രം- കെഞ്ചിറ, സംവിധാനം മനോജ് കാന തമിഴ് ചിത്രം- അസുരന്‍ മികച്ച മലയാളം ചിത്രം- കള്ളനോട്ടം, സംവിധാനം രാഹുൽ രജി നായർ സ്‌പെഷൽ എഫ്ക്‌സ്- സിദ്ധാർത്ഥ് പ്രിയദർശൻ (ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം) വരികള്‍ : പ്രഭാ വർമ (കോളാമ്പി) വസ്ത്രാലങ്കാരം: സുജിത് സുധാകരൻ, വി സായ് (മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം) ശബ്ദസംവിധാനം- റസൂല്‍ പൂക്കുട്ടി (മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം) മികച്ച ഛായാഗ്രഹണം -ജല്ലിക്കെട്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ