Connect with us

ദേശീയം

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇന്നലെ 20,000ലധികം രോഗികള്‍

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. ഇരുപത്തിനാലുമണിക്കൂറിനിടെ 20,139 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 38 പേര്‍ മരിച്ചു. 16,482 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.സജീവരോഗികളുടെ എണ്ണം 1,36,076 ആയി. കഴിഞ്ഞദിവസത്തെക്കോള്‍ രോഗികളുടെ എണ്ണത്തില്‍ 19 ശതമാനമാണ് വര്‍ധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.10ശതമാനമായി ഉയര്‍ന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25557 ആയപ്പോള്‍ രോഗമുക്തി നേടിയവരുടെ എണ്ണം 4,30,28356 ആയി.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരം 18 നും 59നും ഇടയ്ക്കു പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സീന്റെ കരുതല്‍ ഡോസ് നാളെ മുതല്‍ 75 ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍നിന്നു സൗജന്യമായി നല്‍കി തുടങ്ങും. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രമാണിച്ചാണിതെന്നു മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. നിലവില്‍ കോവിഡ് മുന്നണിപ്പോരാളികള്‍, 60 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്കു സൗജന്യമായി കരുതല്‍ ഡോസ് നല്‍കുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍നിന്നു കരുതല്‍ ഡോസ് എടുക്കുന്നവര്‍ പണം നല്‍കണം.

18-59 പ്രായപരിധിയിലുള്ള 77 കോടി ജനങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെയാണു കരുതല്‍ ഡോസ് എടുത്തവര്‍. 60 വയസ്സിനു മുകളിലുളളവരും കോവിഡ് മുന്‍നിര പോരാളികളും അടങ്ങിയ 16 കോടിപ്പേരില്‍ 26% എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് എടുത്തവരില്‍ ഭൂരിഭാഗവും 9 മാസത്തിനു മുന്‍പാണ് അത് എടുത്തത്. 6 മാസം വരെയാണ് അതിന്റെ പ്രതിരോധ ശേഷിയെന്നും കരുതല്‍ ഡോസ് എടുക്കുന്നതു പ്രതിരോധ ശേഷി കൂട്ടുമെന്നുമാണു വിദഗ്ധാഭിപ്രായം. രണ്ടാം ഡോസിനും കരുതല്‍ ഡോസിനുമിടയ്ക്കുളള കാലാവധി ഒന്‍പതില്‍ നിന്ന് 6 മാസമായി ആരോഗ്യമന്ത്രാലയം കുറച്ചിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ 96 ശതമാനവും ആദ്യ ഡോസ് എടുത്തതായി മന്ത്രി പറഞ്ഞു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം2 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version