Connect with us

ദേശീയം

നഗ്നമായ സ്ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുന്നു’; മിന്ത്രയ്ക്കെതിരെ നാസ് പട്ടേല്‍, അശ്ലീലമെന്തെന്ന് സോഷ്യല്‍ മീഡിയ

Published

on

e3ed1a78b09f397f4fa338769b113eba17e901a6f19520766d3ed859e8b7258a

 

ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര പോര്‍ട്ടലായ മിന്ത്രയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന ആരോപണം ശക്തമായതോടെ ലോഗോ മാറ്റി നൂലാമാലകള്‍ ഒഴിവാക്കാനൊരുങ്ങി മിന്ത്ര.

മിന്ത്രയുടെ ലോഗോ അശ്ളീലമാണെന്നും സ്ത്രീ ശരീരത്തെ അപമാനിക്കുന്നതാണെന്നുമാണ് ഉയര്‍ന്ന ആരോപണം. സ്ത്രീകളെ ആക്ഷേപിക്കുന്ന ലോഗോ മാറ്റണമെന്ന ആവശ്യവുമായി മുംബൈ സൈബര്‍ പൊലീസിനു മുന്നിലെത്തിയത് അവസ്ത ഫൗണ്ടേഷനു വേണ്ടി നാസ് പട്ടേല്‍ ആണ്.

സ്ത്രീ ശരീരത്തെ ആക്ഷേപകരമായ രീതിയില്‍ ചിത്രീകരിക്കുന്ന ലോഗോ മാറ്റിയേ തീരൂവെന്നും ഇല്ലെങ്കില്‍ മിന്ത്രയ്ക്കെതിരെ കേസെടുക്കണമെന്നുമായിരുന്നു നാസ് പട്ടേല്‍ ഉയര്‍ത്തിയ ആവശ്യം. പരാതിയില്‍ കഴമ്ബുണ്ടെന്നു ബോധ്യപ്പെട്ടതോടെ മുംബൈ പൊലീസ് മിന്ത്രയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ ലോഗോ മാറ്റണമെന്ന ആവശ്യം മിന്ത്ര അംഗീകരിച്ചിട്ടുണ്ട്.

വൈകാതെ വെബ്‌സൈറ്റിലടക്കം ലോഗോ മാറ്റം നിലവില്‍ വരും. കമ്ബനിയുടെ പേരിന്റെ ആദ്യത്തെ അക്ഷരമായ M പ്രത്യേക നിറങ്ങള്‍ ഉപയോഗിച്ച്‌ ചിത്രീകരിച്ചതാണ് മിന്ത്രയുടെ ലോഗോ. നഗ്നമായ സ്ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് പരാതിക്കാരി ഉന്നയിക്കുന്നത്.

അതേസമയം, പരാതിക്കാരിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരുപാട് തവണ സൂക്ഷിച്ച്‌ നോക്കിയാലേ പരാതിക്കാരി ഉദ്ദേശിച്ചത് മനസിലാവുകയുള്ളു എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം7 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം8 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം9 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം10 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version