കേരളം
അസഹ്യമായ വെയിലത്ത് ജോലി ചെയ്യുന്ന പോലീസ് സേനയ്ക്ക് ആശ്വാസവുമായി മുർഷിദ്
അസഹ്യമായ വെയിലത്ത് ജോലി ചെയ്യുന്ന പോലീസ് സേനയ്ക്ക് ആശ്വാസമായി സൂര്യതാപത്തിൽ നിന്നും മുഖം മറയ്ക്കുന്ന മുഖപടവും കൈയുറയും സമ്മാനിച്ചു കൊണ്ട് ബൈക്ക് റൈഡറും നവമാധ്യമങ്ങളിലൂടെ ശ്രദ്ധേയനുമായ യൂട്യൂബര്ർ മുര്ർഷിദ് ബാൻഡിഡോസ് തൃശൂര്ർ നഗരത്തിലെത്തി.
തൃശൂര്ർ ജില്ലയിലെ അഞ്ഞൂറോളം വരുന്ന പോലീസുകാര്ർക്ക് കൈയ്യുറയും മുഖപടവും നൽകിയാണ് മാതൃകയായത്. കണ്ണ് ഒഴികെ മുഖമെല്ലാം മറയ്ക്കുന്നതാണ് പ്രത്യേക മുഖപടം. സിറ്റി പോലീസ് കമ്മീഷ്ണർ ആർ ആദിത്യയുടെ ഓഫീസിലെത്തി വിതരണം ചെയ്യുന്ന ഉൽപ്പന്നത്തിൻറെ ക്വാളിറ്റി എ.സി.പി വി.കെ രാജുവിന് ആദ്യ ബോക്സ് നൽകിയാണ് വിതരണം ആരംഭിച്ചത്.
തൃശൂർ നഗരം ചുറ്റി മുർഷിദും സംഘവും ചേർന്ന് ഡ്യൂട്ടിയിലുള്ള മുഴുവൻ പോലീസുകാർക്കും നേരിട്ട് വിതരണം ചെയ്തു. കാരുണ്യ പ്രവർത്തനത്തിൽ മുമ്പും ശ്രദ്ധേയനാണ് മുർഷിദ്. പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങളും ദ3രിദ്രരായവരുടെ വീടുകളിലേക്ക് പലചരക്ക് സാധനങ്ങളും നൽകി വരുന്നു. വരുമാനത്തിൻറെ ഒരു ഭാഗം ഇത്തരം സേവന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും മുർഷിദ് പറഞ്ഞു.