Connect with us

ദേശീയം

ലൈംഗിക തൊഴില്‍ കുറ്റകൃത്യമല്ല; വിലക്ക് പൊതു സ്ഥലത്ത് വച്ചു ചെയ്യുന്നതിനെന്ന് കോടതി

ലൈംഗിക തൊഴില്‍ പൊതുസ്ഥലത്ത് മറ്റുളളവര്‍ക്കു ശല്യമാവുന്ന തരത്തില്‍ ചെയ്യുമ്പോള്‍ മാത്രമാണ് കുറ്റകൃത്യമാവുന്നതെന്ന് കോടതി. ലൈംഗിക തൊഴിലിന് പിടിക്കപ്പെട്ട മുപ്പത്തിനാലുകാരിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടുകൊണ്ടാണ്, മുംബൈ അഡീഷനല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം.

ലൈംഗിക തൊഴില്‍ ചെയ്തതിന് പിടിയിലായ തന്നെ ഒരു വര്‍ഷത്തേക്കു ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കാനുള്ള മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് യുവതി സെഷന്‍സ് കോടതിയെ സമീപിച്ചത്. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കിയ സെഷന്‍സ് ജഡ്ജി സിവി പാട്ടീല്‍ യുവതിയെ മോചിപ്പിക്കാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി.

മുളുണ്ടില്‍ നടന്ന റെയ്ഡിനിടെയാണ് യുവതി പിടിയിലായത്. ഇവരെ മസഗോണ്‍ കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റുകയുമായിരുന്നു. ഹര്‍ജിക്കാരി പ്രായപൂര്‍ത്തിയായ ആളാണെന്നും തൊഴില്‍ ചെയ്തു ജീവിക്കാന്‍ അവകാശമുണ്ടെന്നും സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക തൊഴില്‍ നിയമപ്രകാരം കുറ്റകൃത്യമല്ല, പൊതു സ്ഥലത്ത് മറ്റുള്ളവര്‍ക്കു ശല്യമായ വിധത്തില്‍ ചെയ്യുമ്പോള്‍ മാത്രമാണ് അതു കുറ്റമാവുന്നത്.

ഹര്‍ജിക്കാരി പൊതുസ്ഥലത്ത് ലൈംഗിക തൊഴില്‍ ചെയ്‌തെന്ന ആക്ഷേപമില്ലെന്ന് കോടതി പറഞ്ഞു. ഹര്‍ജിക്കാരിക്കു രണ്ടു കുട്ടികളുണ്ട്. അവര്‍ക്ക് അമ്മയുടെ സാമീപ്യം ആവശ്യമുണ്ട്. ഇനിയും ഇവരെ ഷെല്‍ട്ടര്‍ ഹോമില്‍ തടഞ്ഞുവയ്ക്കുന്നത്, സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാവുമെന്ന് കോടതി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം18 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം22 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version