ആരോഗ്യം
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം അതിരുവിടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ നിർദ്ദേശം.
തെരഞ്ഞെടുപ്പ് പ്രചരണം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്ന ഭീതിയിൽ ആരോഗ്യ വകുപ്പ്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായതോടെ ആവേശം അതിര് കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർവ സന്നാഹങ്ങളും ഒരുക്കാനാണ് ജില്ലാ ഭരണകൂടങ്ങൾക്ക് ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശം. പ്രചരണത്തിന് കോറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള സ്ക്വാഡ് ജില്ലകളിൽ തലങ്ങും വിലങ്ങും സഞ്ചരിക്കും.
Read also: തദ്ദേശ തിരഞ്ഞെടുപ്പ്: ഓഫീസുകളെയും ജീവനക്കാരെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കി
പൊതുപരിപാടികളിൽ കർശനമായ നിയന്ത്രണം തുടരണമെന്നാണ് ആവശ്യം. ഇൻഡോർ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഹാളിന്റെ വലിപ്പത്തിന് അനുസരിച്ച് 50 ശതമാനം പേരെ ഉൾക്കൊള്ളാമെങ്കിലും ഇത് 100 പേരിൽ കൂടുതൽ ആകരുത്. ഔട്ട് ഡോർ പരിപാടികൾക്ക് സ്ഥല വിസ്തൃതിയിൽ ഉൾക്കൊള്ളാവുന്നതിന്റെ 50 ശതമാനം പേരെ പങ്കെടുപ്പിക്കാം.
ഓരോ പഞ്ചായത്തിലും പരിപാടികളിൽകോറോണ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്താൻ പ്രത്യേക നിരീക്ഷണ സംഘത്തെ ചുമതലപ്പെടുത്തും. നിലവിൽ സംസ്ഥാനത്ത് രോഗബാധ കുറഞ്ഞ് വരുന്നതായാണ് വിലയിരുത്തൽ. ഒക്ടോബർ രണ്ടാം വാരം ചികിത്സയിലുള്ളവരുടെ എണ്ണം 96,000ത്തിലേക്ക് എത്തിയിരുന്നു. പിന്നീട് ഒരു മാസം കൊണ്ട് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം താഴ്ന്നത് ശുഭ സൂചനയായി ആണ് ആരോഗ്യ വകുപ്പ് കണക്കാക്കുന്നത്.
രോഗവ്യാപനം രൂക്ഷമായിരുന്ന ജില്ലകളിലെ ടിപിആർ നിരക്ക് കഴിഞ്ഞ രണ്ട് ആഴ്ച കൊണ്ട് കുറഞ്ഞു. 10 ന് മുകളിലായിരുന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇപ്പോൾ താഴ്ന്ന നിലയിലാണ്.