Connect with us

ദേശീയം

രാജ്യത്ത് മൊബൈല്‍ കോള്‍, ഡേറ്റ ചാര്‍ജുകള്‍ കൂടും; നിരക്കുയര്‍ത്താനൊരുങ്ങി കമ്പനികള്‍

478435 mobile operators

രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്ക് ടെലികോം കമ്പനികള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരിഫ് ഉയര്‍ത്താതെ രക്ഷയില്ലെന്ന് പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ പറഞ്ഞു. താരിഫ് ഉയര്‍ത്തുന്ന കാര്യത്തില്‍ യാതൊരുവിധ മടിയുമില്ല.

എന്നാല്‍ നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനം എടുക്കില്ലെന്നും എയര്‍ടെല്‍ അറിയിച്ചു. സമീപഭാവിയില്‍ തന്നെ വോയ്‌സ് നിരക്കും ഡേറ്റ സേവനങ്ങള്‍ക്കുള്ള നിരക്കും ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരിഫ് വര്‍ധിപ്പിക്കുന്നത് ഫോണ്‍വിളിയും ഡേറ്റ ഉപയോഗവും ചെലവേറിയതാക്കും. ടെലികോം മേഖലയില്‍ കടുത്ത പ്രതിസന്ധി നേരിടുന്നതായി സുനില്‍ മിത്തല്‍ പറഞ്ഞു.

താരിഫ് ഉയര്‍ത്തുന്നതില്‍ യാതൊരുവിധ ശങ്കയുമില്ല. എന്നാല്‍ ഏകപക്ഷീയമായി താരിഫ് ഉയര്‍ത്തില്ലെന്നും സുനില്‍ മിത്തല്‍ അറിയിച്ചു. പഴയ താരിഫിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് എയര്‍ടെല്‍ ആവശ്യപ്പെടുന്നത്. മുതല്‍മുടക്കില്‍ നിന്ന് തിരിച്ചുലഭിക്കുന്നത് തുച്ഛമാണ്. ഭൂരിഭാഗം കമ്പനികളും കഷ്ടപ്പെടുകയാണ്. താരിഫ് ഉയര്‍ത്തുന്നത് മോശം കാര്യമായി കാണേണ്ടതില്ല.

മുന്‍പ് ഉണ്ടായ സ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെടുന്നത്. അപ്പോഴും ഡേറ്റ ഉപയോഗം ഉപയോക്താവിന് ആസ്വദിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. വരുമാനം കുറഞ്ഞവര്‍ പഴയ പോലെ നൂറ് രൂപ വരെ നല്‍കേണ്ടി വരുകയുള്ളൂ. മധ്യനിര, ഉയര്‍ന്ന പ്ലാനുകളിലാണ് താരിഫ് ഉയരുക. 250 രൂപ മുതല്‍ 300 രൂപ വരെ കൊടുത്തു കൊണ്ടിരിക്കുന്ന സ്ഥാനത്ത് അത് 350 രൂപ മുതല്‍ 450 വരെയാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം5 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version