കേരളം
വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണം; കർശന നടപടി ഉറപ്പെന്ന് ആരോഗ്യമന്ത്രി
ആലപ്പുഴ മെഡി.കോളജില്‍ രോഗി മരിച്ചത് ബന്ധുക്കളെ അറിയിക്കാന്‍ വൈകിയത് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ് വ്യക്തമാക്കി. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം വണ്ടാനം മെഡി.കോളജില്‍ സമാനമായ വീഴ്ച ഉണ്ടായിരുന്നു. ഐസിയുവിലെ രോഗി മരിച്ചത് ബന്ധുക്കളെ അറിയിച്ചത് നാലുദിവസത്തിനുശേഷമായിരുന്നു. ഭാര്യയും മകനും വാര്ഡിലുണ്ടായിരുന്നിട്ടും വിവരം അറിയിച്ചില്ല. രോഗിയുടെ വിവരം ലഭിക്കാതെ വീട്ടുകാര്‍ ഐസിയുവില്‍ അന്വേഷിച്ചപ്പോഴാണ് മരിച്ചിട്ട് നാലുദിവസമായെന്ന് പറയുന്നത്. ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി അന്‍പത്തഞ്ചുകാരനായ തങ്കപ്പനാണ് മരിച്ചത്.
ഈ മാസം ഏഴിനാണ് തങ്കപ്പനെ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ഇതേ ആശുപത്രിയിൽ വാർഡിൽ ചികിത്സ ഉണ്ടായിരുന്നു. രോഗിയെ കുറിച്ച് വിവരം കിട്ടാതായപ്പോൾ ഐസിയുവിൽ നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച നാല് ദിവസം കഴിഞ്ഞെന്ന് പറയുന്നത്. ഇന്നലെയും സമാന പരാതി ഉയർന്നിരുന്നു. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണം വിവരം രണ്ട് ദിവസം കഴിഞ്ഞിട്ടും അറിയിച്ചില്ലെന്നായിരുന്നു കുടുംബം ആരോപണം ഉന്നയിക്കുന്നത്.
ഹൃദയസംബന്ധമായ അസുഖത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിക്കെ ദേവദാസിന് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന്. ഈ മാസം ഒമ്പതിന് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. പന്ത്രണ്ടാം തിയതി മരണം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യം ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ വിജയമ്മയെ പോലും അറിയിച്ചില്ല എന്നാണ് കുടുംബത്തിന്റെ പരാതി.