Connect with us

ദേശീയം

ഉരുക്ക് വില നിയന്ത്രിക്കാൻ നടപടി വേണമെന്ന് ഗതാഗത മന്ത്രാലയം

Published

on

WhatsApp Image 2021 04 08 at 4.38.27 PM

സിമന്റ്, ഉരുക്ക് എന്നിവയുടെ നിരക്ക് സ്വന്തം ഇഷ്ടപ്രകാരം കമ്പനികൾ വർധിപ്പിക്കുന്നതായി ആക്ഷേപം. നിർമാണക്കമ്പനികൾക്ക് പിന്നാലെ ​ഗതാഗത മന്ത്രാലയം തന്നെ നേരിട്ട് ഇതിനെതിരെ രം​ഗത്ത് എത്തിയിരിക്കുകയാണിപ്പോൾ. കമ്പനികളുടെ തന്നിഷ്ടപ്രകാരമുളള വില ഉയർത്തുന്ന നടപടി നിയന്ത്രിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ​ഗതാ​ഗത മന്ത്രാലയം ആവശ്യപ്പെട്ടു.

ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിയെ സമീപിക്കും. ഉരുക്കിന്റെയും സിമന്റിന്റെയും ഇറക്കുമതി ചുങ്കം, ബിറ്റുമെൻ ഇറക്കുമതിയുടെ നികുതി എന്നിവ ഒഴിവാക്കാൻ വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി വ്യക്തമാക്കി.

തോന്നുംപടി വില ഉയർത്തുന്നത് അം​ഗീകരിക്കാനാകില്ല എന്ന് നിലപാടാണ് ​ഗതാ​ഗത മന്ത്രാലയത്തിന്റേത്. മിക്ക ഉരുക്ക് നിർമാണക്കമ്പനികൾക്കും സ്വന്തമായി ഖനികൾ ഉണ്ടായിട്ടും നിരക്ക് ഇഷ്ടത്തിനനുസരിച്ച് വർധിപ്പിക്കുന്നത് കരിഞ്ചന്തയാണെന്ന്​ ​ഗഡ്കരി പറഞ്ഞു.

സിമന്റ്, ഉരുക്ക് എന്നിവയുടെ അടിക്കടിയുളള നിരക്ക് വർധനവിന്റെ പശ്ചാത്തലത്തിൽ സിന്തറ്റിക്, കോംപോസിറ്റ് ഫൈബറുകൾ തുടങ്ങിയ സമാന്തര ഉൽപ്പന്നങ്ങളെ നിർമാണ പ്രവർത്തനങ്ങൾക്കായി പരി​ഗണിക്കുകയാണെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ റോഡുകൾ പാലങ്ങൾ എന്നിവയുടെ നിർമാണത്തിനായാണ് ആകെ ഉരുക്ക്, സിമന്റ് ഉൽപ്പാദനത്തിന്റെ 40 ശതമാനവും ഉപയോ​ഗിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം18 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം19 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version