രാജ്യാന്തരം
85 പേരുമായി ഫിലിപ്പീൻസിലേക്ക് പോയ സൈനിക വിമാനം തകർന്നു; 40 പേരെ രക്ഷപെടുത്തി
ദക്ഷിണ ഫിലിപ്പീൻസിൽ 85 പേരുമായി പോയ സൈനിക വിമാനം തകർന്ന് വീണതായി സേന മേധാവി പറഞ്ഞു. സി-130 വിമാനത്തിൽ നിന്ന് ഇതിനോടകം 40 പേരെ രക്ഷപെടുത്തിയതായി ജനറൽ സിറിലിറ്റോ സോബെജാന പറഞ്ഞു.
സുലു പ്രവിഷ്യയിലെ ജോലോ ദ്വീപിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായും കൂടുതൽ പേരെ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സോബെജാന് എ.എഫ്.പിയോട് പറഞ്ഞു.
സൈനിക പരിശീലനം പൂർത്തിയാക്കിയ ശേഷം തീവ്രവാദത്തിനെതിരെ പോരാടുന്ന ജോയിൻറ് ടാസ്ക് ഫോഴ്സിെൻറ ഭാഗമാകാനെത്തിയവരാണ് അപകടത്തിൽ പെട്ട യാത്രക്കാരിൽ അധികവും.
അബു സയ്യാഫ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുള്ള ദ്വീപിൽ ശക്തമായ സൈനിക വ്യൂഹത്തെയാണ് സർക്കാർ വിന്യസിച്ചിരിക്കുന്നത്.