രാജ്യാന്തരം
ലോകമെങ്ങും വിന്‍ഡോസില്‍ തകരാര്‍; വിമാനങ്ങള്‍ റദ്ദാക്കി, ബാങ്കുകള്‍ നിശ്ചലം
മൈക്രോ സോഫ്റ്റ് വിന്‍ഡോസ് തകരാറിലായതിനെ തുടര്‍ന്ന് ലോകത്ത് പലയിടത്തും സര്‍വീസ് മേഖല തടസ്സപ്പെട്ടു. വിമാനസര്‍വീസുകള്‍, ബാങ്കുകള്‍, മാധ്യമസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം താറുമാറായി. അമേരിക്കയിലും ഓസ്‌ട്രേലിയയിലും വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തു.
വിവിധ ബാങ്കുകളുടെയും ആമസോണ്‍ ഉള്‍പ്പടെ ഇ കോമേഴ്‌സ് പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു. ഇന്ന് രാവിലെ മുതലാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നീലനിറം പ്രത്യക്ഷപ്പെടുകയോ തനിയെ റീ സ്റ്റാര്‍ട്ട് അല്ലെങ്കില്‍ ഷട്ട് ഡൗണ്‍ ആകുന്നതായും ഉപയോക്താക്കള്‍ പരാതിപ്പെട്ടു.
അതേസമയം സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ എന്താണ് തകരാറെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഓസ്‌ട്രേലിയയില്‍ വാര്‍ത്താ ചാനലുകള്‍ ഉള്‍പ്പടെ പ്രവര്‍ത്തനം തകരാറിലായിരിക്കുകയാണ്. എബിസി, സ്‌കൈ ന്യൂസ് തുടങ്ങിയവ സംപ്രേക്ഷണം നിര്‍ത്തി. നിരവധി ബാങ്കുകളെയും വിമാനസര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്.