കേരളം
മെഡിക്കൽ കോളേജ് അധ്യാപകരുടെ കൂട്ടസ്ഥലമാറ്റം; പ്രതിഷേധവുമായി കെജിഎംസിടിഎ
മെഡിക്കൽ കോളേജ് അധ്യാപകരുടെ കൂട്ടസ്ഥലമാറ്റം. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിശോധനയ്ക്ക് മുമ്പായി കോന്നി, ഇടുക്കി മെഡിക്കൽ കോളജുകളിലേക്കാണ് അധ്യാപകരെ സ്ഥലം മാറ്റിയത്.
കോന്നിയിലേക്ക് 33 പേരെയും ഇടുക്കിയിലേക്ക് 28 പേരെയുമാണ് സ്ഥലം മാറ്റിയത്. കൂട്ടസ്ഥലമാറ്റത്തില്‍ പ്രതിഷേധവുമായി കെജിഎംസിടിഎ രംഗത്തെത്തി. ഒഴിവുകൾ സൃഷ്ടിക്കാതെയും നികത്താതെയുമുള്ള സ്ഥലം മാറ്റത്തിലാണ് പ്രതിഷേധം. മറ്റ് മെഡിക്കൽ കോളേജുകളിൽ ജോലി ഭാരം വർദ്ധിക്കുന്നുവെന്നും കെജിഎംസിടിഎ ആരോപിക്കുന്നു. സമര മാർഗം ആലോചിക്കാൻ ഇന്ന് രാത്രി യോഗം ചേരും.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement