Connect with us

ദേശീയം

രോഗികളുടെ കൂട്ടമരണം: ആശുപത്രി ഡീനെ കൊണ്ട് ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ച് ബിജെപി എംപി

BJP MP makes dean clean toilet of Maharashtra hospital where 31 died in 2 days

മഹാരാഷ്ട്രയിലെ നന്ദേഡ് ഗവൺമെന്റ് മെഡിക്കൽ കോളജ് സന്ദർശിച്ച് ബിജെപി എംപി ഹേമന്ത് പാട്ടീൽ. രോഗികളുടെ കൂട്ടമരണം വാർത്തയായതിന് പിന്നാലെയാണ് സന്ദർശനം. വൃത്തിഹീനമായ ശുചിമുറികൾ കണ്ട് ക്ഷുഭിതനായ എംപി ആശുപത്രി സൂപ്രണ്ടിനെ കൊണ്ട് ശുചിമുറികൾ വൃത്തിയാക്കിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ 48 മണിക്കൂറിനിടെ നന്ദേഡ് സർക്കാർ മെഡിക്കൽ കോളജിൽ 31 പേരാണ് മരിച്ചത്. ഇതിൽ 16 കുട്ടികളും ഉൾപ്പെടുന്നു. സംഭവം വർത്തയായതിന് പിന്നാലെയാണ് ബിജെപി എംപി ഹേമന്ത് പാട്ടീൽ മെഡിക്കൽ കോളജ് സന്ദർശിച്ച്. ഇന്ന് രാവിലെയാണ് അദ്ദേഹം പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയത്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച അദ്ദേഹം നിലവിലെ അവസ്ഥയെ കുറിച്ച് ആശുപത്രി അധികൃതരോടും ഡോക്ടർമാരോടും ചോദിച്ചറിഞ്ഞു.

ആശുപത്രിയിലെ ശുചിമുറികൾ പരിശോധിക്കുന്നതിനിടെ വൃത്തിഹീനമായ ടോയ്‌ലറ്റുകൾ കണ്ട് എംപി ക്ഷുഭിതനായി. തുടർന്ന് സൂപ്രണ്ടിനോടും ഉദ്യോഗസ്ഥരോടും ശുചിമുറികൾ വൃത്തിയാക്കാൻ പാട്ടീൽ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ആശുപത്രി ഡീനെ കൊണ്ട് ബിജെപി എംപി ടോയ്‌ലറ്റുകൾ വൃത്തിയാക്കിപ്പിച്ചത്. മരണത്തിന് ആശുപത്രിയിലെ ഡോക്ടർമാർ ഉത്തരവാദികളാണെന്നും ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version