Connect with us

ദേശീയം

ആകാശത്ത് അപൂര്‍വ്വ കാഴ്ച; ചൊവ്വയും ശുക്രനും ചന്ദ്രനും ഒത്തുചേര്‍ന്നു

Untitled design 2021 07 12T211828.640

ആകാശത്ത് കാഴ്ച വിരുന്നൊരുക്കി ചൊവ്വയും ശുക്രനും ചന്ദ്രനും ‘ഒത്തുചേര്‍ന്നു’. ഇന്ന് സൂര്യന്‍ അസ്തമിച്ചപ്പോഴാണ് അപൂര്‍വ്വ കാഴ്ച ആയിരങ്ങള്‍ക്ക് വിസ്മയമായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
മുന്‍പ് ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒത്തുചേര്‍ന്നതിന് സമാനമായാണ് ചൊവ്വയും ശുക്രനും ചന്ദ്രനും അടുത്തടുത്ത വരുന്ന ആകാശകാഴ്ചയ്ക്കായി ലോകം ഉറ്റുനോക്കിയത്.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ പ്രപഞ്ചവിസ്മയം ആകാശത്ത് ദൃശ്യമാകുമെന്നാണ് ബഹിരാകാശ നിരീക്ഷകര്‍ പറഞ്ഞത്. ഇന്ന് ചൊവ്വയില്‍ നിന്ന് നാലു ഡിഗ്രി അകലെയാണ് ശുക്രന്‍. നാളെ ഇത് 0.5 ഡിഗ്രിയായി കുറയും. ഇവയ്‌ക്കൊപ്പം ചന്ദ്രന്‍ കൂടി ഒത്തുചേരുന്നത് ദക്ഷിണേന്ത്യയിലും വടക്കേന്ത്യയിലും വ്യത്യസ്തമായാണ് ദൃശ്യമാകുന്നത്.

സൂര്യന്‍ അസ്തമിച്ചതിന് ശേഷമാണ് ഇത് ദൃശ്യമായത്. നഗ്‌ന നേത്രം കൊണ്ട് ഇത് കാണാന്‍ സാധിക്കുമെന്ന് ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് അറിയിച്ചിരുന്നു.
മൂന്ന് ഗ്രഹങ്ങള്‍ അടുത്തുവന്നത് കണ്ടപ്പോള്‍ ഇവ തമ്മില്‍ വലിയ അന്തരം ഇല്ല എന്ന് തോന്നാം. യഥാര്‍ത്ഥത്തില്‍ ലക്ഷകണക്കിന് കിലോമീറ്റര്‍ അകലമാണ് ഗ്രഹങ്ങള്‍ക്കിടയിലുള്ളത്.

ജൂലൈ 13നാണ് ചൊവ്വയും ശുക്രനും അരികിലൂടെ കടന്നുപോകുക. ഇന്ന് ചന്ദ്രനും ഇവയ്ക്ക് അരികില്‍ എത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അനുകൂലമായ കാലാവസ്ഥയാണെങ്കില്‍ രാജ്യത്ത് എവിടെ നിന്നും ഇത് കാണാന്‍ സാധിക്കുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് വ്യക്തമാക്കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version