Connect with us

ദേശീയം

മണിപ്പൂര്‍ തെരഞ്ഞെടുപ്പ് തീയതികളില്‍ മാറ്റം

Published

on

QT haryana election

രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പ് തീയതികളില്‍ മാറ്റം. ഫെബ്രുവരി 28ലേക്കും മാര്‍ച്ച് അഞ്ചിലേക്കുമാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. നേരത്തെ ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനും തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികളില്‍ മാറ്റം വരുത്തിയത്. ആദ്യഘട്ടം നടക്കുന്ന ഫെബ്രുവരി 27 ഞായറാഴ്ച ആയതിനാല്‍ പള്ളികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് മുഖ്യമായി പരാതിയില്‍ പറയുന്നത്. മണിപ്പൂര്‍ ജനസംഖ്യയില്‍ 41 ശതമാനവും ക്രിസ്ത്യാനികളാണ്.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന തീയതി പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 18ന് ഓള്‍ മണിപ്പൂര്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ വികാരം ഉള്‍ക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version