Connect with us

ക്രൈം

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Published

on

തിരുവനന്തപുരം കമലേശ്വരത്ത് ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കമലേശ്വരം വലിയവീട് ലെയ്ന്‍ ക്രസന്റ് അപ്പാര്‍ട്ട്മെന്റില്‍ കമാല്‍ റാഫി (52), ഭാര്യ തസ്നീം(42) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ഉച്ചയ്ക്കാണ് സംഭവം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ഫ്‌ളാറ്റിന്റെ മൂന്നാം നിലയിലാണ് കമാല്‍ താമസിക്കുന്നത്. ഉച്ചയോടെ മുകളില്‍നിന്ന് വലിയ ശബ്ദം കേട്ടതായി താമസക്കാര്‍ പോലീസിനോട് പറഞ്ഞു. മരിച്ച ദമ്പതിമാരുടെ മകന്‍ കോളേജില്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മകന്‍ ഖലീഫാ ബി.ബി.എ.യ്ക്ക് പഠിക്കുകയാണ്. വൈകീട്ടാണ് ഖലീഫാ എത്തിയത്.

ഫ്‌ളാറ്റിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെനേരം വിളിച്ചെങ്കിലും തുറന്നില്ല. ഒടുവില്‍ അയല്‍ക്കാരെയും പോലീസിനെയും ബന്ധുക്കളെയും വിളിച്ച് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടെത്തുന്നത്. തസ്നീം കിടപ്പുമുറിയില്‍ നിലത്ത് മരിച്ചു കിടക്കുകയായിരുന്നു. ഇവരുടെ കഴുത്തില്‍ കയര്‍ ചുറ്റിയ നിലയിലാണ്. ഇതേ കയറിന്റെ അറ്റംകൊണ്ടാണ് കമാല്‍ റാഫി ശൗചാലയത്തിലെ വെന്റിലേറ്ററില്‍ തൂങ്ങി മരിച്ചതെന്ന് പോലീസ് പറഞ്ഞു.

കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. പരിശോധനയില്‍ മുറിയില്‍ നിന്നും കമാല്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ച് വരികയാണ്.

കാറുകളുടെ സ്പെയര്‍ പാര്‍ട്സ് കട നടത്തുന്ന കമാല്‍ റാഫി കന്യാകുമാരി തേങ്ങാപ്പട്ടണം സ്വദേശിയാണ്. ആറു വര്‍ഷത്തോളമായി കമലേശ്വരത്താണ് താമസം. മക്കള്‍ : ഖലീഫാ, ധനൂറ (ബിരുദ വിദ്യാര്‍ഥി), ദൈയ്സീറ (പത്താംക്ലാസ് വിദ്യാര്‍ഥി). വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവും രാത്രിയോടെ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കമാല്‍ റാഫി ഫ്‌ളാറ്റില്‍ ഒറ്റയ്ക്കാണ് താമസം. ഭാര്യ തസ്നീം ഭക്ഷണമുണ്ടാക്കിക്കൊടുക്കാന്‍ എല്ലാദിവസവും വരികയാണെന്ന് പോലീസ് പറഞ്ഞു. രണ്ടുമക്കള്‍ക്കൊപ്പം തൊട്ടടുത്ത് തന്നെ സഹോദരിക്കൊപ്പമാണ് തസ്നീം താമസിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version