Connect with us

ക്രൈം

പൂർണ്ണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു; പിന്നാലെ വെന്റിലേറ്ററിലായിരുന്ന നവജാത ശിശു മരിച്ചു

Published

on

newborn died
പ്രതീകാത്മകചിത്രം

പൂർണ്ണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന നവജാത ശിശു മരിച്ചു. കോഴിക്കോട് പുതുപ്പാടി സ്വദേശി ഗിരീഷ് ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

ഗൈനക്കോളജിസ്റ്റ് ഇല്ലാതിരുന്നതിനാൽ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ അടിവസ്ത്രം ഉപയോഗിച്ച് കെട്ടിയത് നിമിത്തം കുട്ടിയുടെ തലയ്ക്ക് ക്ഷതമേറ്റിരുന്നു. കുട്ടി കഴിഞ്ഞ നാല് മാസമായി കോഴിക്കോട് മെഡിക്കൽ കോളജ് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചയാണ് മരിക്കുന്നത്. പുതുപ്പാടി സ്വദേശികളായ ഗിരീഷ് ബിന്ദു ദമ്പതികളുടെ നവജാത ശിശുവാണ് ചികിത്സാ പിഴവ് എന്ന പരാതി നിലനിൽക്കെ മരിച്ചത്.

കഴിഞ്ഞ ഡിസംബർ 13 ന് രാത്രിയാണ് പുതുപ്പാടി സ്വദേശിയായ ബിന്ദുവിനെ പ്രസവ വേദനയെ തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ഗൈനക്കോളജി ഡോക്ടർ ഇല്ലെന്ന കാരണത്താൽ മെഡിക്കൽ കോളജിലേക്ക് പറഞ്ഞയച്ചു. ഇതിനിടെ കുഞ്ഞ് പുറത്തേക്ക് വരാൻ തുടങ്ങി. എന്നാൽ വേണ്ടത്ര ചികിത്സ നൽകാതെ അടിവവസ്ത്രം ഉപയോഗിച്ച് കുഞ്ഞു പുറത്തേക്ക് വരാതെ കെട്ടി എന്നും ആരോപണമുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവം നടന്നെങ്കിലും കുട്ടിയുടെ തലയ്ക്ക് ക്ഷതം ഏൽക്കുകയായിരുന്നു. തുടർന്നാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. താമരശ്ശേരി പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു. മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു, എന്നാൽ ഇതുവരെയും തുടർനടപടികൾ ഉണ്ടായിട്ടില്ല.

 


സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version