Connect with us

ക്രൈം

യുവതിയെ കാറിൽ പിന്തുടര്‍ന്ന് അശ്ലീല ചേഷ്ടകള്‍ കാണിച്ച പൊലീസുകാരന് സസ്പെൻഷൻ

Published

on

police jeep
പ്രതീകാത്മകചിത്രം

യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും  അശ്ലീല ചേഷ്ടകള്‍ കാട്ടുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ പൊലീസുകാരനെ സസ്‌പെന്‍ഡു ചെയ്തു. അറസ്റ്റു ചെയ്തു. കുളമാവ് പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പെരിങ്ങാശേരി ഒ.എം. മര്‍ഫിയെ (35) ആണ് ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ കേസെടുത്ത കരിമണ്ണൂര്‍ പൊലീസ് ഇന്നലെ ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.  തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബുധനാഴ്ച വൈകുന്നേരം  6.15നാണ് സംഭവം തൊടുപുഴയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുള്ള യുവതി കരിമണ്ണൂര്‍ പഞ്ചായത്ത് കവലയില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോയപ്പോഴാണ് യുവതിയെ പൊലീസുകാരനും മറ്റൊരാളും കാറില്‍ പിന്തുടര്‍ന്നത്.

കിളിയറ റോഡിലെ പാലത്തിന്റെ സമീപം എത്തിയപ്പോള്‍ കാര്‍ മുന്നില്‍ കയറ്റി വട്ടം നിര്‍ത്തി തുടര്‍ന്ന് ഡ്രൈവര്‍ സീറ്റിലിരുന്ന് യുവതിക്കു നേരെ ഇയാള്‍ ചേഷ്ടകള്‍ കാട്ടി പെട്ടെന്ന് യുവതി മുന്നോട്ട് കടന്നതോടെ ഡ്രൈവര്‍ സീറ്റില്‍ നിന്ന് ഇയാള്‍ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി. ഇതോടെ യുവതി പേടിച്ച് അടുത്തുള്ള കടയില്‍ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് യുവതി പിതാവിനെ വിളിച്ചു വരുത്തി കരിമണ്ണൂര്‍ പൊലീസില്‍ എത്തി പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കാറിന്റെ നമ്പര്‍ തിരിച്ചറിഞ്ഞ് പ്രതി പൊലീസുകാരനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മഞ്ചിക്കല്ല് സ്വദേശിയോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളത്തെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ ജീവനക്കാരനാണ് ഇയാളെന്നാണ് പൊലീസിനു ലഭിച്ച വിവരം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം18 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version