Connect with us

ദേശീയം

തമിഴ്നാട്ടിൽ മലയാളി യുവ ഐ എ എസുകാർക്ക് നിർണായക പദവികൾ

Untitled design 11

തമിഴ്നാട്ടിലെ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സർക്കാരിൽ മലയാളികളായ യുവ ഐ എ എസ് ഉദ്യോഗസ്ഥർക്ക് നിർണായക പദവികൾ.മുഖ്യമന്ത്രിയുടെ സെക്രട്ടറി, കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രത്യേകസംഘത്തിന്റെ ചുമതല, ഗ്രാമീണ വികസന ചുമതല എന്നിവ ചെറുപ്പക്കാരായ മലയാളി ഉദ്യോഗസ്ഥർക്കാണ് സ്റ്റാലിൻ നൽകിയത്. ഇതിന് പുറമെ ഒൻപത് ജില്ലാ കളക്ടർമാരും മലയാളികളാണ്. എല്ലാവരും 35 വയസിൽ താഴെയുള്ളവരാണെന്നതാണ് പ്രത്യേകത.

നേരത്തെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറിയായി പാലാ സ്വദേശിനിയായ അനു ജോർജിനെ നിയമിച്ചിരുന്നു. അഴിമതിക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയാണ് അനു ജോർജ്. ചെറുകിട വ്യവയായവകുപ്പ് സെക്രട്ടറിയായി നിയമിക്കപ്പെട്ട കോന്നി സ്വദേശി അരുൺ റോയിയാണ് (42) ഏറ്റവും പ്രായംകുറഞ്ഞ വകുപ്പ് സെക്രട്ടറി.ദേശീയ ആരോഗ്യമിഷൻ ഡയറക്ടറായിരുന്ന മഞ്ചേരി സ്വദേശി ഡാരസ് അഹമ്മദാണ് (44) കോവിഡ് പ്രതിരോധ പ്രത്യേകസംഘത്തിന്റെ തലവൻ. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള തമിഴ്നാട് ഇൻഡസ്ട്രിയൽ ഗൈഡൻസ് ആൻഡ് എക്സ്പോർട്ട് പ്രൊമോഷൻ ബ്യൂറോ എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനവും ഡാരസ് അഹമ്മദിനാണ്.

വാണിജ്യ- വ്യവസായ കമ്മീഷണറായി നിയമിച്ചത് മലയാളിയായ സിജി തോമസ് വൈദ്യനെയാണ്. ഗ്രാമവികസനത്തിനായി രൂപീകരിച്ച പ്രത്യേക വകുപ്പിന്റെ ചുമതല പ്രവീൺ നായർക്കാണ്. ഗ്രാമവികസന- പഞ്ചായത്ത് രാജ് ഡയറക്ടറാണ് പ്രവീൺ(36). കോഴഞ്ചേരി സ്വദേശി ജോണി ടോം വർഗീസിന് പാക് കടലിടുക്കിലെ ഇന്തോ- ശ്രീലങ്കൻ മത്സ്യബന്ധപ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ചുമതല നൽകി. ദീപക് ജേക്കബിനെ തമിഴ്നാട് മെഡിക്കൽ സർവീസ് കോർപറേഷൻ ഡയറക്ടറായി നിയമിച്ചു.

സ്ഥാനക്കയറ്റത്തിലൂടെ ഐഎഎസ്. ലഭിച്ചവരെ ജില്ലാ കളക്ടർമാരായി നിയമിക്കുന്ന പതിവുതെറ്റിച്ചാണ് സ്റ്റാലിൻ നേരിട്ട് ഐഎഎസ് ലഭിച്ച 40 വയസ്സിൽ താഴെയുള്ളവരെ നിയമിക്കാൻ നടപടിയെടുത്തത്.മലയാളികളായ അനീഷ് ശേഖർ (മധുര), എച്ച്. കൃഷ്ണനുണ്ണി (ഈറോഡ്), രാഹുൽനാഥ്(ചെങ്കൽപ്പേട്ട്), ജി എസ് സമീരൻ(കോയമ്പത്തൂർ), ആൽബി ജോൺ വർഗീസ് (തിരുവള്ളൂർ), ശ്രേയ സിങ് (നാമക്കൽ), എസ് വിനീത് (തിരുപ്പൂർ), ഗായത്രി കൃഷ്ണൻ (തിരുവാരൂർ), വി. വിഷ്ണു (തിരുനെൽവേലി) എന്നീ ഒൻപതുപേർക്കാണ് കളക്ടർ സ്ഥാനം ലഭിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version