Connect with us

ദേശീയം

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; വരും ദിവസങ്ങളിൽ രാജ്യം മുഴുവൻ കനത്ത മഴ

Untitled design 2021 07 29T105732.385

വരുന്ന ദിവസങ്ങളിൽ രാജ്യത്തുടനീളം കനത്ത മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിനോട് ചേർന്ന് തെക്കൻ ബംഗ്ലാദേശ്, വടക്കൻ ബംഗാൾ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലൂടെ ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

‘സമുദ്ര നിരപ്പിലുള്ള മൺസൂൺ കാറ്റിന്റെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്തിന് വടക്ക് ഭാഗത്തേക്കും പടിഞ്ഞാറെ അറ്റം കാറ്റിന്റെ സാധാരണ സ്ഥാനത്തിലൂടെയും കടന്നുപോകാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരത്ത് നിന്ന് വടക്കൻ കേരള തീരത്തേക്ക് ഒരു കാറ്റ് തീരത്തു നിന്ന് അകലെയായി നീങ്ങുന്നുണ്ട്. വടക്കൻ പാകിസ്ഥാനിൽ പഞ്ചാബിനോട് ചേർന്ന് തീവ്രത കുറഞ്ഞ ഒരു ചുഴലിക്കാറ്റും സ്ഥിതി ചെയ്യുന്നുണ്ട്’- കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജൂലൈ 30 വരെ വ്യാപകമായി മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒഡിഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിൽ ജൂലായ് 30 വരെയും കിഴക്കൻ മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ജൂലായ് 31 വരെ ഒറ്റപ്പെട്ടതും വ്യാപകവുമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 29ന് പശ്ചിമ ബംഗാളിലും ജൂലായ് 30 ന് ഝാർഖണ്ഡിലും ജൂലായ് 30 ന് ഛത്തീസ്ഗഢിലും ജൂലായ് 31ന് കിഴക്കൻ മധ്യപ്രദേശിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ഓഗസ്റ്റ് ഒന്ന് വരെ കിഴക്കൻ രാജസ്ഥാനിലും പശ്ചിമ മധ്യപ്രദേശിലും വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലായ് 30 മുതൽ മഴ കനക്കാനും സാധ്യതയുണ്ട്. ഓഗസ്റ്റ് 1 വരെ മധ്യ മഹാരാഷ്ട്രയിലെ കൊങ്കൺ, ഗോവ എന്നിവിടങ്ങളിലും വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 mins ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം9 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം11 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം11 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version