രാജ്യാന്തരം
ആളുകളുടെ മുഖം തിന്നുന്ന, ഏഴടി ഉയരമുള്ള, പറക്കുന്ന അന്യഗ്രഹ ജീവികളെ കണ്ടെന്ന് നാട്ടുകാർ; പെറുവിൽ ആശങ്ക
ഏഴടി ഉയരമുള്ള അന്യഗ്രഹ ജീവികളെ കണ്ടെന്ന് പെറുവിലെ നാട്ടുകാർ. ഇവർ ആളുകളുടെ മുഖം തിന്നുന്നവരാണെന്നും ആക്രമിക്കുന്നു എന്നും നാട്ടുകാർ പറയുന്നു. എന്നാൽ, പ്രദേശത്തെ ഒരു അനധികൃത ഖനിയുമായി ബന്ധപ്പെട്ട ആളുകളാവാം ഇത് എന്നാണ് പെറു സർക്കാരിൻ്റെ വിശദീകരണം.
വലിയ തലയും വെള്ളി നിറവുമാണ് ഈ അന്യഗ്രഹ ജീവികളെന്ന് നാട്ടുകാർ പറയുന്നു. കറുത്ത നിറത്തിലുള്ള മുഖാവരണവും ഇവർ ധരിച്ചിരിക്കുന്നു. ജൂലായ് 11നാണ് ഇവരുടെ ആക്രമണം തുടങ്ങിയത്. പറന്നുനടക്കുന്ന ഇവർ ആക്രമണം അഴിച്ചുവിടുകയാണ്. കറുത്ത നിറത്തിലുള്ള മുഖാവരണവും ഇവർ ധരിച്ചിരിക്കുന്നു. സ്പൈഡർമാൻ വില്ലൻ ഗ്രീൻ ഗോബ്ലിൻ്റേതുപോലുള്ള ആയുധങ്ങളാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്. നീണ്ട മുഖവും മഞ്ഞ നിറമുള്ള കണ്ണുകളുമാണ് അവർക്കുള്ളത് എന്നും നാട്ടുകാർ പറയുന്നു.
ജൂലായ് 29ന് ഇവർ ഒരു 15 വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെട്ടു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ കുട്ടിയുടെ കഴുത്തിലും മറ്റും പരുക്കേറ്റിരുന്നു.
ഇവർ സ്വർണ ഖനിയുമായി ബന്ധപ്പെട്ട മാഫിയയിലെ ആളുകളാണെന്നാണ് അധികൃതർ പറയുന്നത്. ജെറ്റ് പാക്ക് ഉപയോഗിച്ചാണ് ഇവർ പറക്കുന്നത്. ആളുകൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കുകയെന്നാണ് ഇവരുടെ ലക്ഷ്യമെന്നും അധികൃതർ പറയുന്നു.