Connect with us

ദേശീയം

നവരാത്രിക്ക് കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍

Published

on

image

മഹാനവമി- വിജയദശമി അവധി ദിനങ്ങളോടുനുബന്ധിച്ച് തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. സംസ്ഥാന സര്‍വീസിലെ ബസ്സുകള്‍ ഇതിനായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ ഇടങ്ങളിലേക്കും കേരളത്തില്‍ നിന്ന് കൊല്ലൂര്‍ – മൂകാംബികയിലേക്കും തിരിച്ചും യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടാനിടയുള്ള സാഹചര്യത്തിലാണ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.

ഇതിനായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ മൂന്ന് വരെയാണ് സര്‍വ്വീസുകള്‍.

സര്‍വ്വീസുകള്‍ 10% അധിക ഫ്ളെക്സി നിരക്കുള്‍പ്പെടെ എന്‍ഡ് ടു എന്‍ഡ് യാത്രാ നിരക്കിലാണ് ഓണ്‍ലൈനില്‍ ലഭ്യമാവുക. കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ തീരുമാനിച്ചിരിക്കുന്ന കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാന്‍ യാത്രക്കാര്‍ ബാധ്യസ്ഥരാണെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്കുള്ള യാത്ര പാസ്സ് യാത്രാവേളയില്‍ ഹാജരാക്കിയാല്‍ മാത്രമേ യാത്രാ അനുമതി ലഭ്യമാകൂ.

കര്‍ണ്ണാടകയിലേയ്ക്കുള്ള യാത്രക്കാര്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സേവ സിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് യാത്രാ പാസ് ഉറപ്പാക്കണം.

യാത്രക്കാര്‍ തീരെ കുറവുള്ള പക്ഷം ഏതെങ്കിലും സര്‍വ്വീസ് ഒഴിവാക്കേണ്ടി വന്നാല്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ച് നല്‍കും. സര്‍വ്വീസുകള്‍ക്ക് കേരള, തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ യാത്രാനുമതി നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത മുഴുവന്‍ തുകയും റീഫണ്ട് ചെയ്ത് നല്‍കും.

യാത്രാ ദിവസം കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും യാത്രക്കാര്‍ ബാധ്യസ്ഥരാണ്.

ഇത് ലംഘിക്കുന്നവര്‍ക്ക് ടിക്കറ്റ് ചാര്‍ജ്ജ് റീഫണ്ട് ചെയ്ത് നല്‍കില്ല. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. യാതക്കാര്‍ യാത്ര തുടങ്ങുന്നതിന് മുന്‍പ് തന്നെ ആരോഗ്യ സേതു ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം5 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം5 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം5 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version