ദേശീയം
കോഴിക്കോട് – ബംഗളൂരു കര്‍ണാടക ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
![Kozhikode Bengaluru Karnataka RTC bus accident.jpg](https://citizenkerala.com/wp-content/uploads/2024/06/Kozhikode-Bengaluru-Karnataka-RTC-bus-accident.jpg)
![Kozhikode Bengaluru Karnataka RTC bus accident.jpg](https://citizenkerala.com/wp-content/uploads/2024/06/Kozhikode-Bengaluru-Karnataka-RTC-bus-accident.jpg)
കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കര്‍ണാടക ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ബംഗളൂരു ബിടദിക്ക് സമീപം പുലര്‍ച്ചെ 3.45നാണ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ബെംഗളൂരു – മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈൻ ബോര്‍ഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസിൻ്റെ മുൻവശത്ത് സാരമായ കേടുപാടുണ്ടായി. അപകടത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement