കേരളം
കുരുന്നുകള്‍ക്ക് സ്നേഹ സമ്മാനവുമായി കേരള പത്രപ്രവർത്തക അസോസ്സിയേഷൻ
കേരളാ പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം സെൻട്രൽ മേഖലാ അംഗങ്ങൾ വഞ്ചിയൂർ ഹൈസ്കൂൾ 48ാം നമ്പർ അങ്കണവാടിയിലെ കുരുന്നുകളോടൊത്ത് പ്രവേശനോത്സവത്തിൽ പങ്കെടുത്തു. കുടകൾ, പഠനോപകരണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ കുട്ടികള്‍ക്ക് വിതരണം ചെയ്തു.
കേരളാ പത്രപ്രവർത്തക അസോസിയേഷൻ (KMJA) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശാന്തകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അങ്കണവാടി ടീച്ചർ ചന്ദ്രലേഖ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ദിലീപ്, മേഖല ട്രഷറർ ദനീഷ് , എക്സിക്യുട്ടീവ് അംഗം ജിജു മലയിൻകീഴ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
നിരവധി കുഞ്ഞുങ്ങളും രക്ഷകർത്താക്കളും പ്രവേശനോത്സവത്തിൽ പങ്കെടുത്തു.
ചടങ്ങിന് അംഗണവാടി ടീച്ചർ റീന നന്ദിരേഖപ്പെടുത്തി.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement