സാമ്പത്തികം
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു | Gold Price Today
Gold Price Today | 05-07-2023 | സംസ്ഥാനത്ത് ചാഞ്ചാട്ടമില്ലാതെ സ്വര്‍ണവില
കേരളത്തിലെ വിപണിയിലെ സ്വർണ നിരക്കുകളിൽ ഇന്നു നേരിയ ഇടിവ് കാണിച്ചു. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ (8 ഗ്രാം) സ്വർണത്തിൽ 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ 43,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 5,405 രൂപയുമാകുന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വിലനിലവാരം 43,320 രൂപയായിരുന്നു.
കേരള വിപണിയിലെ വെള്ളി നിരക്കിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 75.70 രൂപയിൽ തുടരുന്നു. ഇതോടെ 10 ഗ്രാം വെള്ളിയുടെ വില 757 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 75,700 രൂപയുമാകുന്നു. അതേസമയം രാജ്യാന്തര വിപണിയിൽ വെള്ളിയുടെ നിരക്ക് (സ്പോട്ട്) ഒരു ഔൺസിന് 0.1% താഴ്ന്ന് 22.74 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
📈 ഇന്നത്തെ നിരക്കുകൾ |
₹ |
---|---|
22K916 (1gm) | ₹ 5405 |
18K750 (1gm) | ₹ 4478 |
Silver (1gm) | ₹ 76 |
925 Hall Marked Silver (1gm) | ₹ 103 |
സ്വർണവിലയിലെ കുറവ് ഉപഭോക്താക്കളെ കരുതൽ നിക്ഷേപം എന്ന തരത്തിൽ സ്വർണം വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും പ്രേരിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. സ്വര്‍ണവിലയിലെ കുറവ് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്. 43,240 രൂപയാണ് ഒരു പവന് ഈടാക്കുക എങ്കിലും ആഭരണം വാങ്ങുമ്പോള്‍ 4000 രൂപയോളം അധികം വരും. പണിക്കൂലി, ജിഎസ്ടി എന്നിവയുള്‍പ്പെടെയാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 5405 രൂപയാണ്.
സ്വര്‍ണവില ഇനിയും കുറയാനാണ് സാധ്യത എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഹൃസ്വകാലത്തേക്കാണ് ഈ കുറവ് അനുഭവപ്പെടുക എന്നും വിദഗ്ധരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വില കുറയുന്ന സമയത്ത് തന്നെ സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. കൂടുതല്‍ കുറയാന്‍ കാത്തിരിക്കുന്നത് ബുദ്ധിയാകില്ല.