കേരളം
സംസ്ഥാനത്ത് ചാഞ്ചാട്ടമില്ലാതെ സ്വർണവില|Gold Price
സ്വർണപ്രേമികൾക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം. സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ വില തന്നെയാണ് ഇന്നും. പവന് 43,760 രൂപയാണ് ഇന്നത്തെ വില. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സ്വർണവില ഇന്നലെ ഉയർന്നിരുന്നു.
സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ വെള്ളിയുടെ വിലയിൽ രണ്ട് രൂപയുടെ വർധനവാണ് ഉണ്ടായത്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില 90 രൂപയാണ്.
അതേസമയം, കേരളത്തില്‍ സ്വര്‍ണവിപണി ആശങ്കയിലാണ്. ഏപ്രില്‍ ഒന്ന് മുതല്‍ ആറക്ക ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെയാണ് വ്യാപാരികള്‍, ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നതിന് ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഈ നടപടിയിലെ അശാസ്ത്രീയത അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ ജ്വല്ലറി വ്യാപാരികള്‍ സമരം തുടങ്ങുകയാണ്.
ALSO READ: കേരള സ്വർണവിപണി നിശ്ചലമാകും, വ്യാപാരികൾ സമരത്തിലേക്ക് | Gold Merchants Strike
മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മാർച്ച് 01 – ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,280 രൂപ
മാർച്ച് 02 – ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,400 രൂപ
മാർച്ച് 03 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,400 രൂപ
മാർച്ച് 04 – ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി. വിപണി വില 41,480 രൂപ
മാർച്ച് 05 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,480 രൂപ
മാർച്ച് 06 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,480 രൂപ
മാർച്ച് 07 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,320 രൂപ
മാർച്ച് 08 – ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു. വിപണി വില 40,800 രൂപ
മാർച്ച് 09 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 40,720 രൂപ
മാർച്ച് 10 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 41,120 രൂപ
മാർച്ച് 11 – ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു. വിപണി വില 41,720 രൂപ
മാർച്ച് 12 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,720 രൂപ
മാർച്ച് 13 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 41,960 രൂപ
മാർച്ച് 14 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു . വിപണി വില 42,520 രൂപ
മാർച്ച് 15 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു . വിപണി വില 42,440 രൂപ
മാർച്ച് 16 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 42,840 രൂപ
മാർച്ച് 17 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 43,040 രൂപ
മാർച്ച് 18 – ഒരു പവൻ സ്വർണത്തിന് 1200 രൂപ ഉയർന്നു. വിപണി വില 44,240 രൂപ
മാർച്ച് 18 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
മാർച്ച് 20 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 43,840 രൂപ
മാർച്ച് 21 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 44,000 രൂപ
മാർച്ച് 22 – ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില 43360 രൂപ
മാർച്ച് 23 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 43840 രൂപ
മാർച്ച് 24 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 44000 രൂപ
മാർച്ച് 25 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 43880 രൂപ
മാർച്ച് 26 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.
മാർച്ച് 27 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43800 രൂപ
മാർച്ച് 28 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 43600 രൂപ
മാർച്ച് 29 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 43,760 രൂപ
മാർച്ച് 30 – സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 43,760 രൂപ
പവന് 45,000 എന്ന ഞെട്ടിക്കുന്ന വിലയുടെ അടുത്തെത്തി നിൽക്കുകയാണ് നിലവിലെ സ്വർണവില. ഒരു സാമ്പത്തിക വർഷത്തിന്റെ അവസാനം കുറിക്കുന്ന മാർച്ചിൽ സ്വർണത്തിന്റെ കാര്യമെടുത്താൽ യാതൊരു ദാക്ഷണ്യവുമില്ലാതെയാണ് വിലയുടെ പോക്ക്. മാർച്ച് 18, 19 തീയതികളിലാണ് സ്വർണവില സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.