Connect with us

കേരളം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 10 സഹകരണ ബാങ്കുകളില്‍ സമാനമായ തട്ടിപ്പ് നടന്നു; അനില്‍ അക്കര

Published

on

karuvannur bank scam anil akkara

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കൂടുതല്‍ സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് അനില്‍ അക്കര. പ്രാദേശിക സമ്പദ്ഘടനയെ തകര്‍ക്കുന്ന കൊള്ളയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്ത് സഹകരണ ബാങ്കില്‍ സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അനില്‍ അക്കര പറഞ്ഞു.

ഇഡിയുടെ അന്വേഷണം മാത്രം പോരെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കുകളെ സിപിഐഎമ്മിന്റെ പാര്‍ട്ടി ബാങ്കുകള്‍ എന്നു മാത്രമേ വിളിക്കാനാവൂ എന്ന് അനില്‍ അക്കര പറഞ്ഞു. ഡിവൈഎസ്പി മുന്‍മന്ത്രി എസി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് അനില്‍ അക്കര ആരോപിച്ചു. ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന് സിപിഐ മുന്‍ ബോര്‍ഡ് അംഗം സുഗതന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് വിളിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥ എന്താണെന്ന് അറിയമാമോ എന്ന് ചോദിച്ചായിരുന്നു ഭീഷണിയെന്നും സുഗതന്‍ ആരോപിക്കുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെതിരെയാണ് ആരോപണം.

Also Read:  നിപ കാലത്ത് സോഷ്യല്‍മീഡിയകളില്‍ വ്യാജപ്രചരണം നടത്തുന്നവരെ കരുതിയിരിക്കണമെന്ന് മന്ത്രി എംബി രാജേഷ്

കേസില്‍ സിപിഐഎം ബലിയാടാക്കിയെന്ന ആരോപണങ്ങളുമായി കൂടുതല്‍ സിപിഐ അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. വലിയ ലോണുകളെടുത്തപ്പോള്‍ സിപിഐയെ അറിയിച്ചില്ല. മുതിര്‍ന്ന സിപിഐഎം നേതാക്കളെ രക്ഷിക്കാന്‍ തങ്ങളെ ബലിയാടാക്കിയെന്നും ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലുള്ള സിപിഐ അംഗങ്ങള്‍ പറഞ്ഞു. ക്രമക്കേടുകള്‍ നടന്നത് സിപിഐഎമ്മിനുവേണ്ടിയാണെന്നും അംഗങ്ങള്‍ ആരോപിച്ചു. ഇ ഡി അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ലളിതന്‍   പ്രതികരിച്ചിരുന്നു.

Also Read:  പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ യുവാവിൻ്റെ അക്രമം

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

cleaning amayizhanjan canal.jpg cleaning amayizhanjan canal.jpg
കേരളം1 hour ago

റെയിൽവേയുടെ ഭാഗം റെയിൽവേ തന്നെ വൃത്തിയാക്കും; ആമയിഴഞ്ചാൻ തോട് ശുചീകരണത്തിന് സ്ഥിരം സമിതി

port to bsnl port to bsnl
കേരളം4 hours ago

BSNL ലേക്ക് തകൃതിയായി പോർട്ടിം​ഗ്; ഒരാഴ്ചയ്‌ക്കിടെ വരിക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്

trv airport.jpeg trv airport.jpeg
കേരളം7 hours ago

റെക്കോർഡ് നേട്ടവുമായി തിരുവനന്തപുരം വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്

1721271602075.jpg 1721271602075.jpg
കേരളം8 hours ago

പടക്ക വില്‍പനശാലയിലെ അപകടം; പരിക്കേറ്റ ഉടമസ്ഥൻ മരിച്ചു

dr valyathan.jpg dr valyathan.jpg
കേരളം8 hours ago

ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു

oommen chandy 1st anni.jpeg oommen chandy 1st anni.jpeg
കേരളം9 hours ago

കേരളത്തിന്റെ പ്രിയൻ; ഉമ്മൻചാണ്ടിയുടെ വേർപാടിന്‌ ഇന്ന്‌ ഒരാണ്ട്‌

yogam 1 768x403.jpg yogam 1 768x403.jpg
കേരളം1 day ago

മരണപ്പെട്ട ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം

bsnl1707.jpeg bsnl1707.jpeg
കേരളം1 day ago

4ജി വിന്യാസം വേഗത്തിലാക്കി ബി.എസ്.എൻ.എൽ

explosion tvm.jpg explosion tvm.jpg
കേരളം1 day ago

തിരുവനന്തപുരത്ത് പടക്കശാലയ്ക്ക് തീപിടിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

20240717 114307.jpg 20240717 114307.jpg
കേരളം1 day ago

വിനോദ സഞ്ചാരികളുടെ ശ്രദ്ധക്ക്; കേരളത്തിൽ പലയിടത്തും സന്ദർശന വിലക്കുണ്ട്

വിനോദം

പ്രവാസി വാർത്തകൾ