Connect with us

ദേശീയം

കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധിക്കാന്‍ കർണാടകയും ; ഡൽഹിയിൽ സമരം ചെയ്യും

By anjana750px × 375px (33)

കേന്ദ്ര അവഗണനയ്ക്കെതിരെ ഡൽഹിയിൽ സമരത്തിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള വിവേചനത്തിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് ബുധനാഴ്ചത്തെ പ്രതിഷേധം. കോൺഗ്രസ് ദേശിയ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസം കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ പക്ഷേ യുഡിഎഫ് പങ്കെടുക്കുന്നില്ല.

ദക്ഷിണേന്ത്യയ്ക്ക് നൽകേണ്ട വികസന ഫണ്ടുകളുടെ വിഹിതം ഉത്തരേന്ത്യയെ വളർത്താൻ ഉപയോഗിക്കുന്നു എന്ന കര്‍ണാടക എം.പി ഡി.കെ സുരേഷിന്റെ പ്രസ്താവന കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുമ്പോഴാണ് രാജ്യതലസ്ഥാനത്തെ പ്രതിഷേധം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ‍ഡി.കെ ശിവകുമാർ, 138 എംഎല്‍എമാർ, എംഎല്‍സിമാർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കും. ജന്തർ മന്തർ അടക്കമുള്ള ഇടങ്ങൾ പ്രതിഷേധ വേദിയാക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തിന് 5 വർഷത്തിനിടെ ലഭിക്കേണ്ട 62,000 കോടി രൂപ നൽകിയിട്ടില്ല. സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുമ്പോൾ കേന്ദ്രം സഹായിക്കുന്നില്ല എന്നുമാണ് ആക്ഷേപം. കോൺഗ്രസ് അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനം കടുത്ത അവഗണന നേരിടുന്നെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ കുറ്റപ്പെടുത്തി. വ്യാഴാഴ്ചയാണ് ഇതേ വിഷയം ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള സർക്കാർ ജന്തർമന്തറിൽ പ്രതിഷേധകൂട്ടായ്മ നടത്തുന്നത്. എന്നാല്‍ ഈ സമരത്തില്‍ കോണ്‍ഗ്രസടക്കം പ്രതിപക്ഷം പങ്കെടുക്കില്ല. കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രത്തിനെതിരെ ബംഗാൾ സർക്കാരും ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം11 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം15 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം19 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം20 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം20 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം22 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം22 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version