Connect with us

Kerala

കളമശ്ശേരി സ്‌ഫോടനം; സമൂഹമാധ്യമങ്ങള്‍ അടക്കം നിരീക്ഷണത്തില്‍

20231029 134404.jpg

കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ പൊട്ടിത്തെറി ബോംബ് സ്‌ഫോടനമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആസൂത്രിതമായി സ്‌ഫോടനം നടത്തിയാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സ്ഥലം തന്നെ സ്‌ഫോടനം നടത്താന്‍ തെരഞ്ഞെടുത്തതിന് പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

പ്രഹരശേഷി കുറഞ്ഞ സ്‌ഫോടക വസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് കളമശ്ശേരിയിലെത്തും. ഡിജിപിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് എഡിജിപി വ്യക്തമാക്കി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Read Also:  കളമശ്ശേരി സ്ഫോടനത്തിൽ പൊട്ടിയത് ടിഫിന്‍ ബോക്സില്‍ വെച്ച ബോംബ്; അന്വേഷണം എൻഐഎ ഏറ്റെടുക്കും

സ്ഥലത്തു നിന്നും ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാനായി എട്ടംഗ പൊലീസ് സംഘത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ അടക്കം നിരീക്ഷിക്കാനും ഈ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജിപി അടക്കം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം കൊച്ചിയിലേക്കെത്തും. ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്‌ഫോടനമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനോട് ഫോണില്‍ വിളിച്ച് സംസാരിച്ചു. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Read Also:  തീവ്രവാദ വിരുദ്ധ സ്‌ക്വാഡും എന്‍ഐഎ സംഘവും കളമശേരിയിലേക്ക്; പൊലീസിന് ജാഗ്രതാ നിര്‍ദേശം
Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Kerala High court Kerala High court
Kerala8 mins ago

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

Untitled design Untitled design
Kerala50 mins ago

28ാമത് ഐ.എഫ്.എഫ്.കെ : ഡെലിഗേറ്റ് പാസിന്റെ വിതരണം ഡിസംബര്‍ ആറു മുതല്‍

Untitled design 2023 12 05T165319.872 Untitled design 2023 12 05T165319.872
Kerala1 hour ago

അന്വേഷണ ഏജന്‍സികളെ വഴിതെറ്റിച്ച് നിക്ഷേപ തട്ടിപ്പ്; ചൈനീസ് വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രം

Untitled design (21) Untitled design (21)
Kerala2 hours ago

ഗാര്‍ഹിക പീഡനം കേസുകൾ ; 80% കേസുകളും കേരളത്തില്‍; റിപ്പോര്‍ട്ട് പുറത്ത്

Untitled design (19) Untitled design (19)
Kerala3 hours ago

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി ; പിടിച്ചുമാറ്റാന്‍ ശ്രമിച്ച അധ്യാപകന് പരിക്ക്

VeenaGeorge on Amoebic Meningoencephalitis VeenaGeorge on Amoebic Meningoencephalitis
Kerala3 hours ago

മാതൃയാനം പദ്ധതി യാഥാര്‍ത്ഥ്യമാക്കി ; പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കും ; ആരോഗ്യ മന്ത്രി

sabarimala 2 sabarimala 2
Kerala4 hours ago

ശബരിമലയില്‍ വൻഭക്തജന തിരക്ക്; തിരുപ്പതി മോഡല്‍ ക്യൂ സംവിധാനം ഏർപ്പെടുത്തി

IMG 20231205 WA0316 IMG 20231205 WA0316
Kerala5 hours ago

പൊതുവിദ്യാഭ്യാസ രംഗത്തെ മാർക്ക് വിതരണം; വിവാദ പ്രസ്താവനയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

hc 2 hc 2
Kerala6 hours ago

കുസാറ്റിലെ അപകടം ; ‘നഷ്ടമായത് വിലപ്പെട്ട ജീവനുകൾ, പക്ഷേ അതിന്റെ പേരിൽ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തരുത്’: ഹൈക്കോടതി

Untitled design (3) Untitled design (3)
Kerala6 hours ago

ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേര്‍ത്ത് നിര്‍ത്തണം ; സ്റ്റാലിനുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ