Connect with us

ദേശീയം

രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പൊലീസ് സ്റ്റേഷനുകളിലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

Untitled design 2021 08 09T155229.010

രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പൊലീസ് സ്റ്റേഷനുകളിലാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു. കസ്റ്റഡി മര്‍ദനങ്ങളും മറ്റു പൊലീസ് ക്രൂരതകളും നമ്മുടെ നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രിവില്ലേജ്ഡ് ആയിട്ടുള്ളവര്‍ക്ക് പോലും പൊലീസിന്റെ മൂന്നാംമുറയില്‍ നിന്നും രക്ഷയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നല്‍സ (നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി) സംഘടിപ്പിച്ച പരിപാടിയില്‍ പൊലീസുകാര്‍ക്കുള്ള ബോധവത്കരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് എന്‍.വി. രമണ. പൊലീസിന്റെ അമിതാധികാര പ്രയോഗങ്ങള്‍ക്ക് തടയിടണമെങ്കില്‍ നിയമസഹായത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധ്യമുണ്ടാകേണ്ടതുണ്ട്. നിയമസഹായമെന്നത് ഭരണാഘടന അനുവദിച്ചു നല്‍കിയിരിക്കുന്ന അടിസ്ഥാന അവകാശമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.

അതോടൊപ്പം സൗജന്യമായി നിയമസഹായം ലഭിക്കാനുള്ള സാഹചര്യങ്ങളും ഒരുക്കണമെന്നും ജസ്റ്റിസ് എന്‍.വി. രമണ കൂട്ടിച്ചേര്‍ത്തു. നിയമസഹായവും നിയമ വ്യവസ്ഥകളും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്നത് ഇതിന്റെ ആദ്യ പടിയായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാര്‍ക്ക് വിവിധ വിഷയങ്ങളില്‍ ആവശ്യമായ ബോധ്യപ്പെടുത്തലും ബോധവത്കരണവും നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നല്‍സ പുറത്തിറക്കുന്ന പുതിയ മൊബൈല്‍ ആപ്പും ചടങ്ങില്‍ വെച്ച് എന്‍.വി. രമണ ലോഞ്ച് ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് എളുപ്പത്തില്‍ നിയമസഹായമെത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കുറ്റാരോപിതനായാല്‍ കോടതിയിലും മറ്റുമായി നടത്തേണ്ട നിയമപരമായ വിവിധ വിഷയങ്ങളില്‍ നിര്‍ദേശം നല്‍കുക, ഇരയാക്കപ്പെട്ടവരാണെങ്കില്‍ നഷ്ടപരിഹാരം നേടാനുള്ള സഹായങ്ങളൊരുക്കുക എന്നിവയൊക്കെയായിരിക്കും ഈ ആപ്പിന്റെ ലക്ഷ്യങ്ങള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം7 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version