Connect with us

പ്രവാസി വാർത്തകൾ

പ്രവാസികൾക്ക് ആശ്വാസം; സൗദിയിൽ തൊഴിൽ പരിഷ്കാരങ്ങൾ ഇന്ന് മുതൽ

wo06 NOV saudi workers

സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന സമ്പൂർണ തൊഴിൽ പരിഷ്കാരങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തൽ ലക്ഷ്യമിട്ട് നിലവിലെ സ്‍പോൺസർഷിപ്പ് വ്യവസ്ഥയിൽ വരുത്തിയ പരിഷ്കാരങ്ങളാണ് ഇന്ന് മുതൽ നടപ്പാകുന്നത്.

അര നൂറ്റാണ്ട് പഴക്കമുള്ള വ്യവസ്ഥകൾ പൊളിച്ചെഴുതിയത് മാനവ വിഭവശേഷി മന്ത്രാലയമാണ് . സ്പോൺസറുടെ അനുമതി കൂടാതെ തൊഴിൽ സ്ഥാപന മാറ്റം (സ്പോൺസർഷിപ്പ് മാറ്റം), അവധിക്ക് നാട്ടിൽ പോകൽ (റീഎൻട്രി വിസ നേടൽ), ജോലി അവസാനിപ്പിച്ചും വിസ റദ്ദാക്കിയും നാട്ടിലേക്ക് മടങ്ങൽ (ഫൈനൽ എക്സിറ്റ്) എന്നീ സ്വാതന്ത്ര്യങ്ങളാണ് പുതിയ വ്യവസ്ഥയിലൂടെ വിദേശ തൊഴിലാളിക്ക് ലഭിക്കുന്നത്.

സൗദിയിൽ ഉപജീവനം തേടിയ ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള തൊഴിൽ കുടിയേറ്റക്കാർക്ക് (പ്രവാസികൾക്ക്) ഏറെ അനുഗ്രഹമാണ് ഈ തൊഴിൽ നിയമ പരിഷ്കാരം. കരാർ കാലാവധി അവസാനിച്ചാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് മറ്റൊരു സ്ഥാപനത്തിലേക്കും ജോലിയിലേക്കും മാറാൻ കഴിയും. അതുപോലെ തൊഴിലുടമയുടെ അനുമതി തേടാതെ തന്നെ റീഎൻട്രി വിസ നേടി അവധിക്ക് നാട്ടിൽ പോകാനും മറ്റെന്തെങ്കിലും കാരണത്താൽ സൗദിക്ക് പുറത്തുപോകാനും കഴിയും.

കരാർ കാലാവധി കഴിഞ്ഞാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് സ്വന്തം ഇഷ്ടപ്രകാരം വിസ റദ്ദാക്കി ഫൈനൽ എക്സിറ്റ് വിസ നേടി സ്വദേശത്തേക്ക് മടങ്ങാനാവും. ഓൺലൈൻ (ഡിജിറ്റൽ) സർവീസിലൂടെയാണ് ഇതെല്ലാം നടക്കുക. സൗദി പാസ്പോർട്ട് (ജവാസത്ത്) വിഭാഗത്തിന്റെ ‘അബ്ശിർ’ പോർട്ടൽ, മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ‘ക്വിവ’ പോർട്ടൽ എന്നിവ വഴിയാണ് ഈ സേവനം തൊഴിലാളികൾക്ക് ലഭിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം24 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം24 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version